കേരള റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂനിയൻ (KRMU) ഇരിട്ടി മേഖല സമ്മേളനം സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





കേരള റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂനിയൻ (KRMU) ഇരിട്ടി മേഖല സമ്മേളനം പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ: സാജു സേവ്യർ ഉദ്ഘാടനം ചെയ്തു.



പയ്യാവൂരിൽ വച്ചു നടന്ന ഇരിട്ടി മേഖല സമ്മേളനത്തിന് വിൽസൺ ചാക്കോ സ്വാഗതം പറഞ്ഞു. സുവീഷ് ബാബു ഇരിട്ടി അദ്ധ്യക്ഷത വഹിച്ചു. പയ്യാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സാജു സേവ്യർ ഉദ്ഘാടനം ചെയ്തു.KRMU സംസ്ഥാന സെക്രട്ടറി പീറ്റർ ഏഴിമല സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.  KRMU ഇരിട്ടി മേഖല പ്രസിഡൻ്റായി തോമസ് അയ്യങ്കാനാൽ, സെക്രട്ടറിയായി സുവീഷ് ബാബുവിനേയും, ട്രഷറർ ആയി  KM അബൂബക്കറിനേയും മീഡിയ കോ- ഓർഡിനേറ്ററായി വിൽസൺ ചാക്കോ യേയും ജോയിൻ്റ് സെക്രട്ടറിമാരായി  PV ഷൈജു, അരുൺ പി അശോക് ,എന്നിവരേയും വൈസ് പ്രസിഡൻ്റുമാരായി മടവൂർ അബ്ദുൾ ഖാദർ , പ്രകേഷ് എം എന്നിവരേയും തിരഞ്ഞെടുത്തു. KB ഉത്തമനെ ജില്ലാ കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തു. ഇരിട്ടി, ഉളിക്കൽ, പയ്യാവൂർ ,ഇരിക്കൂർ, ശ്രീകണ്ഠപുരം, തുടങ്ങിയ മേഖലയിലെ മാധ്യമ പ്രവർത്തകർ സമ്മേളനത്തിൽ പങ്കു ചേർന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha