കാഞ്ഞിലേരി യിൽ സാംസ്കാരിക സന്ധ്യ സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 21 February 2021

കാഞ്ഞിലേരി യിൽ സാംസ്കാരിക സന്ധ്യ സംഘടിപ്പിച്ചു

സംസ്കാരിക സന്ധ്യ സംഘടിപ്പിച്ചു :- കാഞ്ഞിലേരി പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സന്ധ്യ നഗരസഭാ കൗൺസിലർ എം ഷിജിന്റെ അധ്യക്ഷതയിൽ നാരായണൻ കാവുമ്പായി ഉൽഘാടനം ചെയ്തു. ജനകീയാസൂത്രണത്തിന്റെ നാൾവഴികൾ എന്ന വിഷയത്തിൽ ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി വി സി അരവിന്ദാക്ഷൻ മാസ്റ്റർ ക്ലാസെടുത്തു. സ്വാതന്ത്ര്യ സമര സേനാനിയും വായനശാല സ്ഥാപക ഭാരവാഹിയുമായ എം സി നാരായണൻ നമ്പ്യാർ സ്മാരക സ്തൂപം അഡ്വ .എം സി രാഘവൻ അനാഛാദനം ചെയ്തു. കൂട്ടുമുഖം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വി സി രാമചന്ദ്രൻ മാസ്റ്റർ ഉപഹാരം നൽകി. പി വി പ്രകാശൻ , സി കെ മധു , ഏ വി രമേശൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പി ജനാർദ്ദനൻ സ്വാഗതവും ഇ പി ജയപ്രകാശ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog