അരികിലുണ്ട് ആശങ്ക വേണ്ട പദ്ധതി: ആറളം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 12 February 2021

അരികിലുണ്ട് ആശങ്ക വേണ്ട പദ്ധതി: ആറളം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു


ഇരിട്ടി: അരികിലുണ്ട് ആശങ്ക വേണ്ട പദ്ധതി ആറളം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. കോവിഡ് പാശ്ചാത്തലത്തിൽ പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണ നൽകുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് ആശങ്ക വേണ്ട അരികിലുണ്ട് എന്ന പദ്ധതി. വിവിധ തലത്തിലുള്ള സ്ക്വാഡുകൾ രൂപീകരിച്ച് വിദ്യാർത്ഥികളുടെ വീട്ടിൽ എത്തി പഠന സഹായം നൽകുകയും പരീക്ഷയ്ക്ക് മികച്ച വിജയം കൈവരിക്കാനും സാധിക്കുന്ന നിലയിലാണ് പദ്ധതി ആവിഷ്ക്കരിച്ചത് ആറളം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കി വരുകയാണ്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.ബിനോയ് കുര്യൻ നിർവ്വഹിച്ചു. ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജേഷ് അദ്ധ്യക്ഷനായി വാർഡ് മെമ്പർമാരായ ഷൈൻ ബാബു, ഷീബാ രവി, പ്രിൻസിപ്പാൾ കെ.കെ സുരേന്ദ്രൻ, ഹെഡ് മാസ്റ്റർ അനിൽ കുമാർ, അദ്ധ്യാപകരായ അനീഷ്, പവിത്രൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog