പി എസ് സി നിയമനങ്ങൾ അട്ടിമറിച്ചവർക്കെതിരെ യുവജനങ്ങൾ വിധിയെഴുതണം:അഡ്വ:സജീവ് ജോസഫ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 23 February 2021

പി എസ് സി നിയമനങ്ങൾ അട്ടിമറിച്ചവർക്കെതിരെ യുവജനങ്ങൾ വിധിയെഴുതണം:അഡ്വ:സജീവ് ജോസഫ്
പയ്യാവൂർ: പിൻവാതിൽ നിയമനം നടത്തി പി എസ് സിയെ അട്ടിമറിച്ച സംസ്ഥാന സർക്കാറിനെതിരെ യുവജനങ്ങൾ വിധി എഴുതണമെന്ന് കെ പി സി സി   ജനറൽ സെക്രട്ടറി അഡ്വ സജീവ് ജോസഫ്. പയ്യാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുത്ത മിൽട്ടൺ ചാണ്ടിക്കൊല്ലി ചടങ്ങിൽ ചുമതല ഏറ്റെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സിജോ മറ്റപ്പളളി അധ്യക്ഷത വഹിച്ചു. എ ഐ യു ഡബ്ല്യൂ സി  ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ളാത്തൂർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, ഡി സി സി  ജനറൽ സെക്രട്ടറി ജോജി വർഗീസ്, പഞ്ചായത്ത് അംഗം ജിത്തു തോമസ്, പയ്യാവൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇ കെ  കുര്യൻ, സി പി ജോസഫ്, ജോയി പുന്നശ്ശേരി മലയിൽ, ജെയിംസ് തുരുത്തേൽ, അഡ്വ. ഷീംസ് തോമസ്, ബേബി മുല്ലക്കരി, വിനിൽ സി മാത്യു, ബിജു എസ് നായർ, അൻസിൽ വാഴപ്പള്ളി, ജിനു വലക്കമറ്റം, പി ആനന്ദ ബാബു, കെ ബിജു എന്നിവർ പ്രസംഗിച്ചു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog