കുറ്റ്യേരി പാലത്തിനു മുകളില്‍ നിന്നും പുഴയില്‍ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കുപ്പം പാലത്തിനു സമീപത്തു നിന്ന് കണ്ടെത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 19 February 2021

കുറ്റ്യേരി പാലത്തിനു മുകളില്‍ നിന്നും പുഴയില്‍ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കുപ്പം പാലത്തിനു സമീപത്തു നിന്ന് കണ്ടെത്തി

കുറ്റ്യേരി പാലത്തിനു മുകളില്‍ നിന്നും പുഴയില്‍ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കുപ്പം പാലത്തിനു സമീപത്തു നിന്ന് കണ്ടെത്തി
 പരിയാരം: ചുടല കുറ്റ്യേരി പാലത്തിനു മുകളില്‍ നിന്നും പുഴയില്‍ ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി.

വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ്കുപ്പം പാലത്തിന് സമീപം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കടന്നപ്പള്ളി സ്വദേശിയും അമ്മാനപ്പാറയിലെ താമസക്കാരനുമായ ബാലന്‍ (65) ആണ് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12.30 തോടെ പുഴയില്‍ ചാടിയത്. ഇയാളുടെ സ്‌കൂട്ടറും ചെരിപ്പും പാലത്തിനു മുകളില്‍ വച്ചതിനുശേഷമാണ് പുഴയില്‍ ചാടിയത്. ഇന്നലെ വൈകുവോളം തെരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല.
പയ്യന്നൂര്‍, തളിപ്പറമ്പ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സംയുക്തമായാണ് സ്ഥലത്ത് തെരച്ചില്‍ നടത്തുന്നത്. നാട്ടുകാരും തെരച്ചിലിനായി ചേര്‍ന്നിട്ടുണ്ട്. പയ്യന്നൂര്‍ ഫയര്‍ഫോഴ്സിലെ സ്‌കൂബ ഡൈവര്‍ അടക്കം സ്ഥലത്ത് എത്തിയിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog