മാഹി മദ്യവുമായി ശ്രീകണ്ഠാപുരം സ്വദേശികള്‍ പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ : വാഹനങ്ങളില്‍ കടത്തുകയായിരുന്ന 60 കുപ്പി മാഹി മദ്യവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ശ്രീകണ്ഠാപുരം സ്വദേശികളായ നെല്‍സണ്‍ (35), ജയേഷ് (37) എന്നിവരാണ് പിടിയിലായത്. ജോയിന്റ് എക്‌സൈസ് സ്‌ക്വാഡ് അംഗം പ്രിവന്റിവ് ഓഫീസര്‍ എം.വി അഷറഫിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മയ്യില്‍ പാടിക്കുന്ന് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. മദ്യം കടത്താന്‍ ഉപയോഗിച്ച കെ.എല്‍ 59 എം 8410 ഓട്ടോയും, കെ.എല്‍ 59 കെ 5278 സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. പ്രതികളെ ശ്രീകണ്ഠാപുരം റെയ്ഞ്ച് ഓഫീസില്‍ ഹാജരാക്കി. റെയ്ഡ് സംഘത്തിൽ സിവില്‍ എക്‌സൈസ് ഓഫീസര്‍ വിനേഷ്, ഡ്രൈവര്‍ അജിത് എന്നിവരുണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha