കതിരണിപ്പാടം വിളവെടുപ്പ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 19 February 2021

കതിരണിപ്പാടം വിളവെടുപ്പ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തുയുവജനങ്ങൾക്ക് പ്രചോദനവും, പ്രോത്സാഹനവും നൽകികൊണ്ട് കെ.സി.വൈ.എം നെല്ലിക്കാംപൊയിൽ ഫൊറോന ആരംഭം കുറിച്ച ‘കതിരണിപ്പാടം’ വിളവെടുപ്പ് കൊയ്ത്തുത്സവം നാടിന് ആഘോഷമായി മാറി.

തലശ്ശേരി അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ.ജോസഫ് പാമ്പ്ലാനി പിതാവ് കോക്കാട് പാടത്തിറങ്ങി നൂറുമേനി വിളഞ്ഞ നെൽക്കതിർ കൊയ്തുകൊണ്ട് വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു.കെ.സി.വൈ.എം നെല്ലിക്കാംപൊയിൽ ഫൊറോന പ്രസിഡന്റ്‌ അഖിൽ ചാലിൽ പുത്തൻപുരയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ
ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്പി  സി ഷാജി മുഖ്യ അതിഥി ആയി പങ്കെടുത്തു. നെല്ലിക്കാംപോയിൽ ഫൊറോന വികാരി റവ. ഫാ. ജോസഫ് കാവനാടിയിൽ,
കെ സി വൈ എം സംസ്ഥാന ട്രഷറർ എബിൻ കുമ്പുക്കൽ, കെ സി വൈ എം അതിരൂപത ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ,കെ സി വൈ എം ഫോറോനാ ഡയറക്ടർ ഫാ. പോൾ എടത്തിനകത്തു,ഫാ. ഷിജോ കാരിക്കൽ, ഫാ.നിഖിൽ ചേറാടിയിൽ ബ്ലോക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലിസി ടീച്ചർ, ഏഴുർ വാർഡ് മെമ്പർ ഷൈമ ഷാജു ഫൊറോന ഭാരവാഹികളായ ബിബിൻ കരിമ്പനക്കൽ, മേൽബിൻ വട്ടത്തറ, ക്രിസ്റ്റോ ഓലിക്കൽ, ആഗ്നെസ് കൊക്കാട്ടുമുണ്ടക്കൽ, ജിസ്‌മോൻ കുരിക്കാട്ടിൽ, ജെസ്സി ചാലിൽ പുത്തൻപുരയിൽ, അബിൻ വടക്കേക്കര എന്നിവർ നേതൃത്വം നൽകി.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog