നൂറിലധികം വാഹന അകമ്പടിയോടെ ശശികല; റാലിയ്ക്കിടെ കാറുകൾക്ക് തീപിടിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 8 February 2021

നൂറിലധികം വാഹന അകമ്പടിയോടെ ശശികല; റാലിയ്ക്കിടെ കാറുകൾക്ക് തീപിടിച്ചുസംഭവബഹുലമായ രാഷ്‌ട്രീയത്തിലേക്ക്‌ നീങ്ങുകയാണ് ചെന്നൈ. അനധികൃത സ്വത്തു കേസിൽ നാലു വർഷത്തെ ജയിൽ ശിക്ഷ പൂർത്തിയാക്കി അണ്ണാ ഡി എം കെ മുൻ ജനറൽസെക്രെട്ടറി ശശികല തമിഴ് നാട്ടിലെത്തുമ്പോൾ തമിഴ് രാഷ്ട്രീയം സംഭവബഹുലമാകും. തടവ് ശിക്ഷയ്ക്ക് ശേഷം കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് യാത്ര തിരിച്ച ശശികലയുടെ വാഹനവ്യൂഹത്തിലെ രണ്ടു കാറുകള്‍ക്ക് തീപിടുത്തം.

ശശികലയെ സ്വീകരിക്കുന്നതിനിടയില്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നുണ്ടായ തീ പിടുത്താണ് കാറുകള്‍ കത്തുന്നതിലേക്ക് നയിച്ചത്. കൃഷ്ണഗിരി ടോള്‍ഗേറ്റിന് സമീപമാണ് കാര്‍ കത്തിയത്. ഫയര്‍ഫോഴ്‌സ് ഉടന്‍ തന്നെ സ്ഥലത്തെത്തി. ആർക്കും ആളപായമില്ല.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog