തളിപ്പറമ്പിൽ പുഴയോര സംരക്ഷണത്തിനായി ജൈവവേലി പദ്ധതി ഒരുങ്ങുന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 22 February 2021

തളിപ്പറമ്പിൽ പുഴയോര സംരക്ഷണത്തിനായി ജൈവവേലി പദ്ധതി ഒരുങ്ങുന്നു

 വളപട്ടണം പുഴയുടെ തീരങ്ങളിലുണ്ടാകുന്ന കരയിടിച്ചല്‍ തടയാന്‍ നടപ്പാക്കുന്ന സമഗ്ര പദ്ധതിക്ക് തുടക്കമായി. പുഴയോരങ്ങളില്‍ ജൈവവേലി ഒരുക്കിയാണ്‌ തീരം സംരക്ഷിക്കുക. മയ്യില്‍ പഞ്ചായത്തിലെ പറശ്ശിനിപ്പാലത്തിന്‌ താഴെ, കോറളായി തുരുത്ത് കളിസ്ഥലം തുടങ്ങി അഞ്ചിടങ്ങളിലാണ് ജൈവവേലി നിര്‍മാണം.

ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനാണ് നിര്‍വഹണ ചുമതല. ആദ്യഘട്ട പ്രവൃത്തിയുടെ മണ്ഡലതല ഉദ്‌ഘാടനം കോറളായി തുരുത്തില്‍ ജയിംസ് മാത്യു എംഎല്‍എ നിര്‍വഹിച്ചു. കെ കെ റിഷ്ന അധ്യക്ഷയായി. എംഎല്‍എയുടെ പ്രത്യേക ഫണ്ടില്‍ ഉള്‍പ്പെടുത്തി 11 ലക്ഷം രൂപ വീതമുള്ള അഞ്ച് പ്രവൃത്തികളാണ് പദ്ധതിയിലുള്ളത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ ടി ചന്ദ്രന്‍, ടി പി മനോഹരന്‍, പി പി രമേശന്‍, എം അസൈനാര്‍, മമ്മു തുടങ്ങിയവര്‍ സംസാരിച്ചു.
No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog