ഭവന പുനരുദ്ധാരണ വായ്പാ പദ്ധതി; അപേക്ഷ ക്ഷണിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 8 February 2021

ഭവന പുനരുദ്ധാരണ വായ്പാ പദ്ധതി; അപേക്ഷ ക്ഷണിച്ചുസംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ  വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന  ഭവന പുനരുദ്ധാരണ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വീടുകളുടെ അറ്റകുറ്റപണിക്കോ വിപുലീകരണത്തിനോ  നവീകരണത്തിനോ ആണ് വായ്പ അനുവദിക്കുക. അഞ്ച് ലക്ഷം രൂപയാണ്  പരമാവധി വായ്പാ തുക. അപേക്ഷകര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം.  സര്‍ക്കാര്‍  ജീവനക്കാര്‍ക്കും ഈ പദ്ധതി പ്രകാരം അപേക്ഷിക്കാം.  മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷകനോ, അപേക്ഷകന്റെ ഭാര്യ/ ഭര്‍ത്താവോ  ഭവന വായ്പ എടുത്തിട്ടുണ്ടെങ്കില്‍ ഈ പദ്ധതിയില്‍ പരിഗണിക്കില്ല.  വായ്പയുടെ പലിശ നിരക്ക് ഏഴ് ശതമാനവും  സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എട്ട് ശതമാനവും ആണ്. ആറ് വര്‍ഷമാണ് തിരിച്ചടവ് കാലാവധി. അപേക്ഷാ  ഫോറത്തിനും   വിശദ   വിവരങ്ങള്‍ക്കും കോര്‍പറേഷന്റെ  ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.  ഫോണ്‍: 0497 2705036.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog