മുഖച്ഛായ മാറുന്ന മലയോരം; ചെറുപുഴ – വള്ളിത്തോട് മലയോരഹൈവേ ഉദ്ഘാടനം ഇന്ന് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 10 February 2021

മുഖച്ഛായ മാറുന്ന മലയോരം; ചെറുപുഴ – വള്ളിത്തോട് മലയോരഹൈവേ ഉദ്ഘാടനം ഇന്ന്മലയോരത്തിന്റെ വികസനസ്വപ്‌നങ്ങൾക്ക്‌ വേഗം പകർന്ന്‌ റോഡ്‌ വികസനം. മലയോര ഹൈവേയുടെ ഉദ്ഘാടനം നാളെ വൈകുന്നേരം 4.30 ന് ചെറുപുഴയിൽമുഖ്യമന്ത്രി പിണറായി വിജയൻഓൺലൈനായി നിർവ്വഹിക്കും. കിഫ്ബിയിൽ നിന്ന് 237 കോടി രൂപ ചിലവഴിച്ച് പയ്യന്നൂർ മണ്ഡലത്തിലെ ചെറുപുഴയിൽ ആരംഭിച്ച് പേരാവൂർ മണ്ഡലത്തിലെ വള്ളിത്തോട് വരെ 65 കിലോമീറ്റർ ദൂരത്തിൽ നാഷണൽ ഹൈവേയുടെ അതേ നിലവാരത്തിലാണ്‌ മലയോര ഹൈവേ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്‌.


12 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിച്ചത്. 7 മീറ്റർ വീതിയിൽ റോഡ് ബി എം – ബി സി നിലവാരത്തിൽ ടാർ ചെയ്തു. 110 കലുങ്കുകളും 40 കിലോമീറ്റർ നീളത്തിൽ ഓവുചാലും, 20 കി.മീ നീളത്തിൽ ഷോൾഡർ കോൺ ക്രീറ്റ്, റോഡ് സുരക്ഷാ ബോർഡുകളും ഹാൻഡ് റെയിലുകളും നിർമ്മിക്കുകയും സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്. മലയോര മേഖലയുടെ മുഖച്ഛായ മാറുന്ന നിലയിലാണ് മലയോര ഹൈവേയുടെ നിർമ്മാണം പൂർത്തിയായിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിന് മന്ത്രി ജി സുധാകരൻ അധ്യക്ഷനാകും.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog