ഇരിട്ടി: പാലത്തിനു സമീപം തളിപ്പറമ്പ് റോഡിന് അഭിമുഖമായ ഇരിട്ടിക്കുന്ന് ഇടിച്ചു നിരത്തുന്നു. 75 അടിയോളം ഉയരമുള്ള കുന്നാണ് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ഇടിച്ചു നിരത്തുന്നത്. കെട്ടിട നിർമാണ പെർമിറ്റും ഭൂമി വികസന പെർമിറ്റും മറയാക്കിയാണ് വൻതോതിൽ കുന്ന് നിരപ്പാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. നേരത്തെ ഇവിടെ കുന്നിടിക്കാൻ നടത്തിയ ശ്രമം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തി വെച്ചിരുന്നു.
ഇപ്പോൾ രണ്ടാഴ്ചയോളമായി നിരവധി ടിപ്പറുകളിലായി മണ്ണ് നീക്കം ചെയ്തു കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. വേനലിലും വറ്റാത്ത ഒരു നീർച്ചാൽ ഈ കുന്നിൽ ഉദ്ഭവിച്ച് ഇരിട്ടിപ്പുഴയിൽ ചേരുന്നുണ്ട്. ഈ ജല സ്രോതസ്സിനും കുന്നിടിക്കൽ ഭീഷണിയാണ്. കഴിഞ്ഞ രണ്ട് പ്രളയത്തിലും മേഖലയിൽ വൻതോതിൽ കുന്നിടിച്ചിലുണ്ടായിരുന്നു.
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു