മോട്ടോർ ഫെഡറേഷൻ സി ഐ ടി യു പോസ്‌റ്റോഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 February 2021

മോട്ടോർ ഫെഡറേഷൻ സി ഐ ടി യു പോസ്‌റ്റോഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
ഇരിട്ടി: മോട്ടോർ ഫെഡറേഷൻ സി ഐ ടി യു പോസ്‌റ്റോഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഇന്ധന വില ദിവസേന വർദ്ധിപ്പിക്കുന്നതിൽ പ്രതിക്ഷേധിച്ചും കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ ജനദ്രോഹ നയങ്ങൾക്കെതിരെയുമാണ് മോട്ടോർ തൊഴിലാളികൾ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. സി ഐ ടി യുവിന്റെ നേതൃത്വത്തിൽ ഓട്ടോ ടാക്സി സംയുക്ത സമിതി രൂപീകരിച്ചാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ഇരിട്ടി പോസ്‌റ്റോഫീലേക്ക് നടന്ന മാർച്ചും ധർണ്ണയും സി ഐ ടി യുടെ ജില്ലാ വൈസ് പ്രസിഡണ്ട് വൈ വൈ മത്തായി ഉദ്ഘാടനം ചെയ്തു. മോട്ടോർ ഫഡറേഷൻ നേതാവ് പി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ സി ഐ ടി യു ഏരിയാ സെക്രട്ടറി കെ.സി സുരേഷ് ബാബു സ്വാഗതം പറഞ്ഞു. സി ഐ ടി യു ഇരിട്ടി ഏരിയാ സെക്രട്ടറി ഇ എസ് സത്യൻ സംസാരിച്ചു. 


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog