സാന്ത്വന സ്പര്‍ശം അദാലത്ത്: ചെറുപുഴ സ്വദേശി മറിയാമ്മ അദാലത്തില്‍ നിന്ന് മടങ്ങിയത് ഇരട്ട സന്തോഷത്തോടെ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 4 February 2021

സാന്ത്വന സ്പര്‍ശം അദാലത്ത്: ചെറുപുഴ സ്വദേശി മറിയാമ്മ അദാലത്തില്‍ നിന്ന് മടങ്ങിയത് ഇരട്ട സന്തോഷത്തോടെ

..മറിയാമ്മയുടെ ജീവിതത്തില്‍ തളിപ്പറമ്പ് നടന്ന സാന്ത്വന സ്പര്‍ശം അദാലത്ത് അതിന്റെ പേര് അന്വര്‍ഥമാക്കുകയാണ്. രണ്ട് കണ്ണിനും കാഴ്ച നഷ്ടപ്പെട്ട തന്റെ ഭര്‍ത്താവ് പൈലിക്ക് വേണ്ടി ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് അദാലത്തില്‍ എത്തിയതായിരുന്നു ഭാര്യ മറിയാമ്മ. നടക്കാന്‍ വയ്യാതെ വേദിയില്‍ എത്തിയ മറിയാമ്മയോട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇരുപതിനായിരം രൂപ അനുവദിച്ചു. മറിയാമ്മയുടെ നടക്കാനുള്ള ബുദ്ധിമുട്ട് നേരിട്ട് കണ്ട് മനസിലാക്കിയ ടീച്ചര്‍ വീല്‍ ചെയര്‍ അനുവദിക്കാനുള്ള നടപടിയും സ്വീകരിച്ചു.

ചെറുപുഴ സ്വദേശി മറിയാമ്മ തന്റെ രണ്ട് കാല്‍ മുട്ടിനും തേയ്മാനം ബാധിക്കുന്ന രോഗത്തിന് ചികിത്സയിലാണ്. ഭര്‍ത്താവ് പൈലിക്ക് രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ടു. ലോട്ടറി തൊഴിലാളിയായിരുന്ന അദ്ദേഹം ഇപ്പോള്‍ ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ചു കിടപ്പിലാണ്. അതിനാല്‍ ജോലി ഉപേക്ഷിക്കേണ്ടി വന്നു. മറിയാമ്മയുടെ രണ്ട് കണ്ണിനും തിമിര ബാധയുണ്ട്. ഓപ്പറേഷന്‍ ചെയ്യുന്നതിനുള്ള ചെലവ് വഹിക്കാന്‍ സാധിക്കാത്തതിനാല്‍ ഓപ്പറേഷന്‍ നടന്നില്ല. ഭര്‍ത്താവിനെ ശുശ്രൂഷിക്കേണ്ടതിനാല്‍ കൂലിപ്പണിക്കും പോകാന്‍ പറ്റാതെയായി. വലിയ സാമ്പത്തിക ബുദ്ധിമുട്ടില്‍ ജീവിക്കുന്ന കുടുംബം സഹായം അഭ്യര്‍ത്ഥിച്ചാണ് അദാലത്തില്‍ എത്തിയത്. ബുദ്ധിമുട്ടുകള്‍ നേരിട്ട് കണ്ടറിഞ്ഞ ടീച്ചര്‍ അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കുകയായിരുന്നു.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog