എസ്.വൈ.എസ് ഉളിയിൽ സർക്കിൾ കൗൺസിൽ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 11 February 2021

എസ്.വൈ.എസ് ഉളിയിൽ സർക്കിൾ കൗൺസിൽ
ഇരിട്ടി:"ധാർമിക യൗവനത്തിൻ്റെ സമര സാക്ഷ്യം"എന്ന പ്രമേയത്തിൽ സംസ്ഥാനത്ത്  എസ്.വൈ.എസ് നടത്തിവരുന്ന വാർഷിക കൗൺസിലിൻ്റെ ഭാഗമായി  ഉളിയിൽ സർക്കിൾ കൗൺസിൽ മുഹമ്മദ് റഫീഖ് നിസാമി പുന്നാടിന്റെ അധ്യക്ഷതയിൽ സോൺ പ്രസിഡന്റ് ശറഫുദ്ധീൻ അമാനി മണ്ണൂർ ഉദ്ഘാടനം ചെയ്തു. റിട്ടേണിംഗ് ഓഫീസർ ഇസ്മാഈൽ മാസ്റ്റർ കോളാരി കൗൺസിൽ നിയന്ത്രിച്ചു. നൗഷാദ് സഅദി ഉളിയിൽ, ഗഫൂർ നടുവനാട് പ്രസംഗിച്ചു. സർക്കിൾ നവസാരഥികളായി അഹ്മദ് നദീർ മദനി നരയമ്പാറ (പ്രസിഡന്റ്), നൗഷാദ് സഅദി ഉളിയിൽ (ജനറൽ സെകട്ടറി), ഷാനിഫ് പടിക്കച്ചാൽ (ഫിനാൻസ് സെക്രട്ടറി), എൻ. അബ്ദുല്ലതീഫ് സഅദി മണ്ണൂർ, ദാവൂദ് മൗലവി പെരിയത്തിൽ (വൈസ് പ്രസിഡന്റുമാർ) അബ്ദുറഷീദ്.ടി.കെ പുന്നാട്, അസ്ലം ചാവശ്ശേരി (സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog