യൂത്ത് കോണ്‍ഗ്രസ് കല്യാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴയങ്ങാടി ടൗണിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധര്‍ണ്ണയും നടത്തി. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 19 February 2021

യൂത്ത് കോണ്‍ഗ്രസ് കല്യാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴയങ്ങാടി ടൗണിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധര്‍ണ്ണയും നടത്തി. കെ എസ് യു പ്രവര്‍ത്തകര്‍ക്കു നേരെ ഉണ്ടായ പൊലീസ്  ലാത്തിച്ചാർജിനെതിരെയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും യൂത്ത് കോണ്‍ഗ്രസ് കല്യാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴയങ്ങാടി ടൗണിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധര്‍ണ്ണയും നടത്തി. ധർണ്ണ യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് സനിൽ എ വി ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് സുധീഷ് വെള്ളച്ചാൽ അധ്യക്ഷത വഹിച്ചു ബ്ലോക്ക് വൈസ് പ്രസിഡന്റ് അക്ഷയ് പറവൂർ, വിജേഷ് മാട്ടൂൽ, ജിജേഷ് ചൂട്ടാട് എന്നിവർ സംസാരിച്ചു, യൂത്ത് കോണ്‍ഗ്രസ് മാടായി മണ്ഡലം പ്രസിഡന്റ് റാഹിബ് കെ ഇ,  രാഹുൽ പൂങ്കാവ്, സരീഷ് പുത്തൂർ, ഷിജു കുഞ്ഞിമംഗലം, ബൈജു ഏഴോം, മനോജ് കടന്നപ്പള്ളി, സുഫൈൽ ഇരിണാവ്, ഷമീർ മടക്കര, ഷിജു ക്രിസ്റ്റി, മുബാസ് സി എച്ച്, ഫവാസ് മാടായി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog