രേഷ്മയ്ക്ക് മറ്റൊരു പ്രണയം തുടങ്ങിയപ്പോള്‍ തമ്മിൽ വഴക്കായി; അരുൺ സുഹൃത്തുക്കൾക്ക് അയച്ച കത്ത് പുറത്ത് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 22 February 2021

രേഷ്മയ്ക്ക് മറ്റൊരു പ്രണയം തുടങ്ങിയപ്പോള്‍ തമ്മിൽ വഴക്കായി; അരുൺ സുഹൃത്തുക്കൾക്ക് അയച്ച കത്ത് പുറത്ത്പള്ളിവാസല്‍ പവര്‍ഹൗസിനു സമീപം വിദ്യാര്‍ത്ഥിനി കുത്തേറ്റു മരിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയെന്ന് സംശയിക്കുന്ന അരുണിൻ്റെ കുറ്റസമ്മത കുറിപ്പ് പൊലീസിന് ലഭിച്ചു. അരുൺ താമസിച്ചിരുന്ന രാജകുമാരിയിലെ വാടകമുറിയില്‍ നിന്നാണ് 10 പേജുള്ള കത്ത് പൊലീസിനു ലഭിച്ചത്. അരുണ്‍ സുഹൃത്തുക്കള്‍ക്ക് എഴുതിയ കത്താണിതെന്ന് പൊലീസ് പറഞ്ഞു.

വർഷങ്ങളായി രേഷ്മയുമായി അടുപ്പത്തിലായിരുന്നുവെന്നും അടുത്തിടെ രേഷ്മയ്ക്ക് മറ്റൊരു പ്രണയം ഉണ്ടായതോടെ തന്നെ ഒഴിവാക്കാൻ ശ്രമിച്ചുവെന്നും കത്തിൽ പറയുന്നു. പ്രതികാരമായി രേഷ്മയെ ഇല്ലായ്മ ചെയ്യുമെന്നും അതിനു ശേഷം തന്നെയും ആരും കാണില്ലെന്നും കത്തില്‍ പറയുന്നു. രേഷ്മയെ കൊലപ്പെടുത്തിയ ശേഷം അരുൺ ആത്മഹത്യ ചെയ്തിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. അരുണുമായി പെണ്‍കുട്ടിക്കു പ്രണയബന്ധം ഉണ്ടായിരുന്നുവെന്ന് പൊലീസും വ്യക്തമാക്കി.


പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു. ഹൃദയം തുളച്ചു കയറിയ ഒറ്റക്കുത്തില്‍ രേഷ്മയുടെ മരണം സംഭവിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഫൊറന്‍സിക് സര്‍ജന്‍ ഡോ. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. അടിമാലി താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ മരിച്ച രേഷ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ദ്ധരും ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തി. പുഴയോരത്ത് നിന്ന് രേഷ്മയുടെ ബാഗ് കണ്ടെത്തി. സംഭവസ്ഥലത്തു നിന്നു കിട്ടിയ മൊബൈല്‍ ഫോണിന്റെ ഭാഗങ്ങളും ചെരിപ്പും അരുണിന്റേതാണെന്നു പൊലീസ് കരുതുന്നു. പുഴയുടെ സമീപത്തെ മണല്‍ത്തിട്ടയില്‍ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ട്. രാജകുമാരിയിലെ ഫര്‍ണിച്ചര്‍ കടയില്‍ മര ഉരുപ്പടികള്‍ നിർമ്മിക്കുന്ന ജോലിയാണ് അരുണിന്. വീട്ടില്‍ നിന്നു മാറി സുഹൃത്തിനൊപ്പമാണ് അരുണ്‍ താമസിക്കുന്നത്. വണ്ടിപ്പാറയില്‍ രാജേഷിന്റെയും ജെസിയുടെയും മകള്‍ രേഷ്മ(17)യെ വെള്ളിയാഴ്ച രാത്രി 9.30നാണു നെഞ്ചിനും കഴുത്തിനും കൈയ്ക്കും കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog