അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ‘കെ ഫോണ്‍’ ന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 15 February 2021

അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ‘കെ ഫോണ്‍’ ന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കുംതിരുവനന്തപുരം : രാജ്യത്തിന്‌ അഭിമാനമായ കേരളത്തിന്റെ അതിവേഗ ഇന്റർനെറ്റ്‌ കണക്ടിവിറ്റി-– കെ ഫോൺ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്‌ഘാടനം തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട്‌ 5.30ന്‌ ഓൺലൈനിലാണ്‌ ഉദ്‌ഘാടനം. എറണാകുളം, തൃശൂർ, പാലക്കാട്‌, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്‌ ആദ്യഘട്ടം കെ ഫോൺ യാഥാർഥ്യമാകുന്നത്‌.


തുടക്കത്തില്‍ ഈ ഏഴ് ജില്ലകളിലെ 1000 സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും. ജൂലൈയില്‍ 5700 സര്‍ക്കാര്‍ ഓഫീസുകളില്‍ കൂടി കെ ഫോണ്‍ എത്തും.

സംസ്ഥാനത്താകെ ഒന്നാംഘട്ടത്തില്‍ 30,000 സര്‍ക്കാര്‍ ഓഫീസുകള്‍ക്കാണ് കണക്ഷന്‍. പദ്ധതിക്കായി 7500 കിലോമീറ്ററില്‍ കേബിള്‍ സ്ഥാപിച്ചു. കെഎസ്‌ഇബി തൂണുവഴിയാണ് ലൈന്‍ വലിച്ചത്. അടുത്ത ഘട്ടത്തില്‍ 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷന്‍ നല്‍കും.

1531 കോടിരൂപയാണ് പദ്ധതി ചെലവ്. ഇതിന്റെ 70 ശതമാനം തുക കിഫ്ബി നല്‍കും. ഉദ്ഘാടന ചടങ്ങില്‍ മന്ത്രി എം എം മണി അധ്യക്ഷനാകും. ധനമന്ത്രി ടി എം തോമസ് ഐസക് പങ്കെടുക്കും.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog