കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി മികച്ച പഞ്ചായത്തിനുള്ള പുരസ്കാരം നേടി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 17 February 2021

കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി മികച്ച പഞ്ചായത്തിനുള്ള പുരസ്കാരം നേടി

തിരുവനന്തപുരം: 2019-2020 ഭരണ വര്‍ഷത്തില്‍ സംസ്ഥാനത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ത്രിതല പഞ്ചായത്തുകളെ തിരഞ്ഞെടുത്തു. കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയാണ് മികച്ച പഞ്ചായത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്. 25 ലക്ഷം രൂപ ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്കാരം.ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത് കൊല്ലം ജില്ലയിലെ മുഖത്തല ബ്ലോക്ക് പഞ്ചായത്താണ്. 25 ലക്ഷം രൂപ ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. ഏറ്റവും മികച്ച ജില്ല പഞ്ചായത്തിനുളള പുരസ്കാരം സ്വന്തമാക്കിയത് തിരുവനന്തപുരം ജില്ലാ പഞ്ചായത്താണ്.

ഗ്രാമപഞ്ചായത്തുകളില്‍ രണ്ടും മൂന്നും സ്ഥാനം യഥാക്രമം പാലക്കാട് ജില്ലയിലെ വെള്ളിനേഴിയും കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയും കരസ്ഥമാക്കി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog