പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരും; ചര്‍ച്ചയില്‍ തീരുമാനമായില്ല - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 February 2021

പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരും; ചര്‍ച്ചയില്‍ തീരുമാനമായില്ല


 
ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനുമായി മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. ചര്‍ച്ച പരാജയപ്പെട്ടത് ഡിവൈഎഫ്‌ഐയുടെ മധ്യസ്ഥതയില്‍ രാത്രി നടന്ന ചര്‍ച്ചയില്‍ അധിക തസ്തിക സൃഷ്ടിക്കല്‍ എന്ന ആവശ്യത്തിലാണ്. ഉദ്യോഗാര്‍ത്ഥികള്‍ സമരം തുടരുമെന്ന് അറിയിച്ചു. എന്നാല്‍ ഉദ്യോഗാര്‍ത്ഥികളുടെ നിലപാട് മാറ്റം സമരത്തില്‍ ബാഹ്യ ഇടപെടലുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം പറഞ്ഞു.

ഇന്നലെ പകല്‍ മൂന്നുതവണ സമരത്തിലുള്ള ഉദ്യോഗാര്‍ത്ഥികളും ഡിവൈഎഫ്‌ഐ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. പിന്നീട് ഡിവൈഎഫ്‌ഐ നേതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ചര്‍ച്ച നടത്തി. രാത്രി പത്ത് മണിയോടെ ഉദ്യോഗാര്‍ത്ഥികളുമായി ഡിവൈഎഫ്‌ഐ നേതാക്കളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി. ആദ്യം ഡിവൈഎഫ്‌ഐ നേതാക്കളുമായും പിന്നീട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിട്ടായിരുന്നു ചര്‍ച്ച.

മുഖ്യമന്ത്രിയുടെ ഓഫിസ്, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു വേഗത്തിലാക്കാമെന്നും എന്‍ട്രി കേഡറിലെ ഉദ്യോഗക്കയറ്റം സമയബന്ധിതമായി നടത്താമെന്നും ഉറപ്പു നല്‍കി. എന്നാല്‍ അധിക തസ്തികകള്‍ സൃഷ്ടിക്കണമെന്ന ആവശ്യം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയതോടെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog