മട്ടന്നൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 9 February 2021

മട്ടന്നൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്


മട്ടന്നൂർ: നിടുവോട്ടും കുന്നിൽ കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച മൂന്നോടെയായിരുന്നു അപകടം. ഉരുവച്ചാൽ ഭാഗത്തുനിന്ന്‌ മട്ടന്നൂരിലേക്ക് വരികയായിരുന്ന കാർ കൂത്തുപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേരും സമീപത്തെ ഓവുചാലിലേക്ക് തെറിച്ചുവീണു. സ്ഥലത്തെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ മട്ടന്നൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചത്. തുടർന്ന് ഇവരെ കണ്ണൂരിലെ ആസ്പത്രിയിലേക്ക് മാറ്റി. നിയന്ത്രണംവിട്ട കാർ സമീപത്തെ മൺ ഭിത്തിയിൽ ഇടിച്ചാണ് നിന്നത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog