ഡിവൈഎഫ്‌ഐ നേതാവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് കിലോകണക്കിന് കഞ്ചാവ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 11 February 2021

ഡിവൈഎഫ്‌ഐ നേതാവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് കിലോകണക്കിന് കഞ്ചാവ്

കുമ്പള: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് കിലോകണക്കിന് കഞ്ചാവ്. സംഭവത്തില്‍ പ്രതികരിയ്ക്കാനാകാതെ സിപിഎം നേതൃത്വം. ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്റെ വീട്ടില്‍ നിന്നുമാണ് നാലുകിലോഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തത്. വീടിന്റെ അടുക്കളഭാഗത്ത് സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്. കാസര്‍കോട് ഡി.വൈ.എസ്പി. പി.സദാനന്ദന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവും ഉപ്പള സോങ്കാല്‍ പ്രതാപ് നഗറില്‍ താമസിക്കുന്ന ഡിവൈഎഫ്ഐ മംഗല്‍പാടി വില്ലേജ് സെക്രട്ടറി റഫീഖി(34)ന്റെ പേരില്‍ പൊലീസ് കേസെടുത്തു. പ്രതി ഒളിവിലാണെന്നും തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു. പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് റഫീഖ് വീട്ടില്‍നിന്ന് പുറത്ത് പോയതായി വീട്ടുകാര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുത്തതിനാല്‍, രാഷ്ട്രീയവൈരാഗ്യം തീര്‍ക്കുന്നതിനായി മറ്റു പാര്‍ട്ടിയിലുള്ളവര്‍ മനഃപൂര്‍വം കുടുക്കാന്‍ ശ്രമിച്ചതാണെന്നാണ് ഡിവൈഎഫ്ഐ നേതൃത്വത്തിന്റെ വിശദീകരണം
 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog