കോളയാട് ഇൻഡോർ സ്റ്റേഡിയം നിർമാണോദ്ഘാടനം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 February 2021

കോളയാട് ഇൻഡോർ സ്റ്റേഡിയം നിർമാണോദ്ഘാടനം


കോളയാട്: മിനി സ്റ്റേഡിയത്തിൽ നിർമിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി ഇ.പി.ജയരാജൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.റിജി അധ്യക്ഷതവഹിച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തി 4.932കോടി രൂപ ചെലവിലാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. കിറ്റ്‌ക്കോ ലിമിറ്റഡിനാണ് നിർമ്മാണ ചുമതല.
കായിക യുവജന കാര്യാലയം ചീഫ് എൻജിനീയർ എസ്.രാജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ.സുധീഷ്‌കുമാർ, ജില്ലാ പഞ്ചായത്തംഗം വി.ഗീത, സ്പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.കെ പവിത്രൻ , പഞ്ചായത്തംഗം ശ്രീജ പ്രദീപൻ, കായിക യുവജന കാര്യാലയം അഡീഷണൽ ഡയറക്ടർ ബി.അജിത്കുമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എ.ഷാജു, സാജൻ ചെറിയാൻ, എൻ. രാജു, പി.സദാനന്ദൻ, എ.ടി അബൂബക്കർ ഹാജി, ജോർജ്ജ് കാനാട്ട്, പഞ്ചായത്ത് സെക്രട്ടറി മുന്ന പി.സദാനന്ദ് എന്നിവർ സംസാരിച്ചു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog