ആഴക്കടൽ മത്സ്യബന്ധന കരാർ; അഴിമതി ആരോപിച്ച് വിജിലൻസിൽ പരാതി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 20 February 2021

ആഴക്കടൽ മത്സ്യബന്ധന കരാർ; അഴിമതി ആരോപിച്ച് വിജിലൻസിൽ പരാതിആഴക്കടൽ മത്സ്യബന്ധന കരാറിന് പിന്നിൽ വൻ അഴിമതിയെന്ന് കാട്ടി വിജിലൻസിൽ പരാതി. കളമശേരി സ്വദേശിയും പൊതുപ്രവർത്തകനുമായ ഗിരീഷ് ബാബുവാണ് പരാതി നൽകിയിരിക്കുന്നത്. കരാറിൽ ക്രിമിനൽ ഗൂഢാലോചന നടന്നതായി ചൂണ്ടിക്കാട്ടുന്നു. കരാർ ഒപ്പിടുന്നതിന് മുൻപ് ഗ്ലോബൽ ടെൻഡർ വിളിക്കുകയോ താൽപര്യപത്രം ക്ഷണിക്കുകയോ ചെയ്തിട്ടില്ല. മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള പദ്ധതിയാണിതെന്നും പരാതിയിൽ പറയുന്നു. കേസെടുത്ത് അന്വേഷണം വേണമെന്നും ആവശ്യമുയരുന്നുണ്ട്.

കേരള മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള പദ്ധതിയാണിത്. വിദേശ കുത്തകകളെ ഇങ്ങോട്ടേക്ക് ക്ഷണിക്കുന്നതുവഴി പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഇത് ബാധിക്കും. കരാറികളോ ടെൻഡറുകളോ ക്ഷണിക്കാതെ കമ്പനിയുമായി കരാറുണ്ടാക്കുകയും. ആ കമ്പനി ഒരു ഉപ കമ്പനി രൂപീകരിച്ചു. 10 വർഷം മാത്രം മൂലധനമുള്ള കമ്പനി മൂന്ന് വർഷം മുമ്പാണ് രൂപീകരിച്ചത്. കമ്പനിയെയും സംശയ ദൃഷ്ടിയോടെ കാണണമെന്ന് പരാതിയിൽ പറയുന്നു. ഫിഷറീസ് നയത്തിൽ മാറ്റം വരുത്തിയ നടപടി വ്യവസായ വകുപ്പാണ് നടപ്പിലാക്കിയത്. ഫിഷറീസ് വകുപ്പിന്റെ അനുമതിയില്ലാതെ നയത്തിൽ മാറ്റം വരുത്താനാകില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

അതേസമയം, ഇങ്ങനെയൊരു കരാർ ഇല്ലെന്ന നിലപാടിലാണ് ഫിഷറീസ് മന്ത്രിയുടെയുള്ളവർ. എന്നാൽ, 2018 ൽ ഫിഷറീസ് നയത്തിൽ വരുത്തിയ മാറ്റങ്ങൾക്ക് തൊട്ടു പിന്നാലെയാണ് മത്സ്യബന്ധനവുമായി ബന്ധപ്പെട്ടുള്ള കരാർ ഉണ്ടായത്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog