ആറളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി എൻ ടി റോസമ്മ ചുമതലയേറ്റു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 February 2021

ആറളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി എൻ ടി റോസമ്മ ചുമതലയേറ്റു


ഇരിട്ടി: ആറളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി എൻ ടി റോസമ്മ ചുമതലയേറ്റു. മലയോരത്തെ പ്രധാന ധനകാര്യ സ്ഥാപനമായ ആറളം സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. സി പി എം ഏരിയാ കമ്മിറ്റി അംഗം ബേബി ജോൺ പൈനാപ്പള്ളിയുടെ നിര്യാണത്തെ തുടർന്നാണ് പ്രസിഡണ്ട് സ്ഥാനം ഒഴിവു വന്നത്. ഈ ഒഴിവിലേക്കായി ഏരിയാ കമ്മിറ്റി അംഗം എൻ ടി റോസമ്മയേ പാർട്ടി നിർദ്ദേശിക്കുകയായിരുന്നു ഇതിനെ തുടർന്ന് ബാങ്ക് ഭരണ സമിതി യോഗം ചേർന്ന് എൻ ടി റോസമ്മയേ പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. നിലവിൽ ബാങ്ക് ഡയറക്ട്റാണ് റോസമ്മ ബാങ്കിന്റെ പ്രവർത്തനം നല്ല രീതിയിൽ കൊണ്ടുപോകുമെന്നും എല്ലാവരെയും കൂട്ടിയോജിപ്പ് ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുമെന്നും പ്രസിഡണ്ടിന്റെ ചുമതല ഏറ്റെടുത്ത ശേഷം എൻ.ടി. റോസമ്മ പറഞ്ഞു. 

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog