അന്താരാഷ‌്ട്ര ഫോക‌്‌ ചലച്ചിത്രോത്സവം ഓണ്‍ലൈനായി ഉദ‌്ഘാടനം ചെയ്ത് മന്ത്രി എ കെ ബാലന്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 20 February 2021

അന്താരാഷ‌്ട്ര ഫോക‌്‌ ചലച്ചിത്രോത്സവം ഓണ്‍ലൈനായി ഉദ‌്ഘാടനം ചെയ്ത് മന്ത്രി എ കെ ബാലന്‍


 
പയ്യന്നൂര്‍: കേരള ഫോക‌്‌ലോര്‍ അക്കാദമി സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ‌്ട്ര ഫോക‌്‌ ചലച്ചിത്രോത്സവം മന്ത്രി എ കെ ബാലന്‍ ഓണ്‍ലൈനായി ഉദ‌്ഘാടനം ചെയ്തു. ടി വി രാജേഷ് എംഎല്‍എ അധ്യക്ഷനായി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, സി കൃഷ്ണന്‍ എംഎല്‍എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍്റ് പി പി ദിവ്യ എന്നിവര്‍ മുഖ്യാതിഥികളായി. അക്കാദമി ചെയര്‍മാന്‍ സി ജെ കുട്ടപ്പന്‍ മുഖ്യ പ്രഭാഷണം നടത്തി.

കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്‍്റ് എ പ്രാര്‍ഥന, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍്റ് ഷാജര്‍, സന്തോഷ് കീഴാറ്റൂര്‍, സ്നേഹ പലേരി, ദേന ഖാന്‍ എന്നിവര്‍ സംസാരിച്ചു. ഡെലിഗേറ്റ്സ് പാസ് വിതരണം ജനറല്‍ കോ - ഓര്‍ഡിനേറ്റര്‍ എ വി അജയകുമാറും മീഡിയ പാസ് വിതരണം ടി വി രാജേഷ് എംഎല്‍എയും നിര്‍വഹിച്ചു. ഫെസ്റ്റിവല്‍ ബുക്ക് പ്രദീപ് ചൊക്ലിയും ഡെയ്ലി ബുള്ളറ്റിന്‍ അജിത്ത് പുല്ലേരിയും പ്രകാശനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ കീച്ചേരി രാഘവന്‍ സ്വാഗതവും പത്മനാഭന്‍ കാവുമ്പായി നന്ദിയും പറഞ്ഞു.No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog