ഇന്ത്യയിലേയ്ക്ക് വരാനൊരുങ്ങുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഇന്ന് മുതൽ നടപ്പിലാകുന്ന തീരുമാനങ്ങൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഗള്‍ഫ്​ രാജ്യങ്ങളില്‍ നിന്ന്​ ഇന്ത്യയിലേയ്ക്ക്​ എത്തുന്നവർ ഫെബ്രുവരി 22 മുതല്‍(ഇന്ന്) കൊവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ് നിർബന്ധമായും ​കരുതണം. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഫെബ്രുവരി 17-ന് പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങളിൽ​ ഇക്കാര്യം വ്യക്​തമാക്കിയിരുന്നു. ഇന്ന് മുതൽ എല്ലാവരുടെ കൈയ്യിലും PCR ടെസ്റ്റ് ഫലം നിർബന്ധമാണ്.


കൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം പല രാജ്യങ്ങളിലും കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ ​നടപടി. ഗള്‍ഫില്‍ നിന്നുള്‍പ്പെടെ ഇന്ത്യയിലേയ്ക്ക് എത്തുന്ന എല്ലാ അന്താരാഷ്​ട്ര യാത്രക്കാരും എയര്‍ സുവിധ പോര്‍ട്ടലില്‍ (www.newdelhiairport.in) സത്യവാങ്​മൂലം നല്‍കണം. ഇതു കൂടാതെ, കൊവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ അപ്​ലോഡ്​ ചെയ്യണം. അതും PCR ടെസ്റ്റ് തന്നെ വേണം. യാത്രയ്ക്ക് 72 മണിക്കുറിനുള്ളിലാണ്​ ടെസ്​റ്റ്​ നടത്തേണ്ടത്​. ചെക്ക്​ ഇന്‍ സമയത്ത്​ കൊവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ കാണിക്കുകയും വേണം. 14 ദിവസത്തെ ഹോം ക്വാറന്‍റീനില്‍ കഴിയാമെന്ന സത്യവാങ്​ മൂലവും യാത്രയ്‌ക്ക്​ മുമ്പുള്ള 14 ദിവസത്തെ യാത്രാ വിവരണങ്ങളും സമര്‍പ്പിക്കണം.


ഈ നിബന്ധനകൾ കുട്ടികൾക്കും ഗർഭിണികൾക്കും ബാധകമാണോയെന്ന സംശയം പലർക്കുമുണ്ട്. കുട്ടികൾ, ഗർഭിണികൾ, വിസിറ്റിംഗ് വിസയിൽ വന്ന് തിരിച്ച് പോകുന്നവർ, വാക്‌സിൻ എടുത്തവർ എന്നിങ്ങനെയുള്ള എല്ലാ വിഭാഗക്കാരും നിർബന്ധമായും PCR ടെസ്റ്റ് ഫലം ഹാജരാക്കേണ്ടതാണ്. നാട്ടിലെത്തിയ ശേഷം 14 ദിവസം ക്വാറൻ്റൈൻ ഇരിക്കേണ്ടതില്ല.
എട്ടാമത്തെ ദിവസം PCR ചെയ്ത്‌ നെഗറ്റീവ് ആണെങ്കിൽ ക്വാറൻ്റൈൻ അവസാനിപ്പിക്കാവുന്നതാണ്. PCR വേണ്ടെന്ന് തീരുമാനിക്കുന്നവരാണെങ്കിൽ 14 ദിവസത്തെ ക്വാറൻ്റൈൻ സ്വീകരിച്ചാലും മതി.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha