വണ്ണായിക്കടവിൽ വാഹനാപകടം; നാടിനെ കണ്ണീരിൽ ആഴ്ത്തി ഒരു മരണം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 21 February 2021

വണ്ണായിക്കടവിൽ വാഹനാപകടം; നാടിനെ കണ്ണീരിൽ ആഴ്ത്തി ഒരു മരണം
വണ്ണായിക്കടവ്: വണ്ണായിക്കടവിൽ ഇന്ന് പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. ബിജു എം.ജി മരങ്ങാട്ടുകുളത്തിങ്കൽ (46 വയസ്സ്) (വലിയപറമ്പ്) ആണ് മരണപെട്ടത്. രാവിലെ 4 മണിക്കായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. പയ്യാവൂർ പോലീസിന്റേയും ഇരിട്ടിയിൽ നിന്നും വന്ന ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ നാട്ടുകാരും ചെങ്കൽ തൊഴിലാളികളായ  സഹപ്രവർത്തകരും ചേർന്ന് ക്രെയിന്റെ സഹായത്തോടെ ആണ് വാഹനത്തിൽ കുടുങ്ങിക്കിടന്ന ബിജുവിനെ പുറത്ത് എടുത്തത്. അപ്പോളേക്കും മരണം സംഭവിച്ചിരുന്നു. നാടിനെ കണ്ണീരിൽ ആഴ്ത്തിയിരിക്കുക ആണ് ബിജുവിന്റെ വേർപ്പാട്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog