ആറളം: കണ്ണൂർ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ആറളം വന്യജീവി സങ്കേതത്തിൻ്റെ കവാടമായ വളയംചാലിൽ ഇകൊ ടൂറിസത്തിന് കൂടുതൽ മിഴിവേകാനും കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുവാനുമായാണ് കുതിര വണ്ടി സവാരി ഒരുക്കുന്നത്.
കുതിര വണ്ടി സവാരിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 3.30 ന് വളയംചാലിൽ വച്ച് അഡ്വ.സണ്ണി ജോസഫ് എം എൽ എ നിർവഹിക്കും. വാർഡ് മെമ്പർ പ്രീത ഗംഗാധരൻ അദ്ധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ മുഖ്യാഥിതി ആവും. റവ.ഫാ. കുര്യാക്കോസ് ഓരത്തേൽ, കെ എം ജോർജ്, ജോസ് നടപ്പുറം, സണ്ണി വടക്കേക്കൂറ്റ്, ജോൺ പള്ളിക്കമാലിൽ, ദാസൻ പാലപ്പിള്ളിൽ തുടങ്ങിയവർ പങ്കെടുക്കും
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു