കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമം ആയ ആലക്കോടിന്റെ അഭിമാനമായി സോളമൻ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




 

ആലക്കോട് : മരണത്തിന്റെ ആഴക്കയത്തിലേയ്ക്ക് മുങ്ങിത്താണുകൊണ്ടിരിക്കുന്ന മനുഷ്യനെ നാട്ടുകാർ എല്ലാം  നിസഹായർ ആയി നോക്കി നിൽക്കെ . അപ്പോള്‍ അതുവഴി വന്ന വാഹനത്തിലുണ്ടായിരുന്ന ഒരു ചെറുപ്പക്കാരന്‍ വാഹനത്തില്‍ നിന്നും ഇറങ്ങി വന്ന് ജനക്കൂട്ടത്തിനിടയിലൂടെ നോക്കുമ്പോൾ അറുപതടി താഴ്ചയിലുള്ള പുഴയില്‍ ഒരാള്‍ മുങ്ങിത്താഴുന്നതാണ് കാണുന്നത്. കൂടുതലൊന്നും ആലോചിക്കാതെ ആ യുവാവ് പാലത്തില്‍ നിന്നും പുഴയിലേയ്ക്ക് എടുത്തുചാടി മരണത്തോടു മല്ലടിക്കുന്നയാളെ രക്ഷപ്പെടുത്തി.

ഇക്കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിക്കും കൊട്ടിയത്തിനുമിടയിലുള്ള സ്ഥലത്താണ് തേവലക്കര സ്വദേശിയായ യുവാവിനെ അതിസാഹസികമായ ഈ രക്ഷാപ്രവര്‍ത്തനത്തിലൂടെ ആലക്കോട് സ്വദേശി രക്ഷിച്ചത്.  ആലക്കോട് പഞ്ചായത്തിലെ രയരോത്തിനടുത്തുള്ള മൂലോത്തുംകുന്നിലെ സോളമനാണ് ഇത്തരത്തിൽ നാട്ടുകാരുടെ പ്രശംസ ഏറ്റുവാങ്ങിയത്. 



 നിരവധി പേര്‍ നോക്കിനില്‍ക്കെയാണ് ചെളിനിറഞ്ഞ് അപകടം പതിയിരിക്കുന്ന കായലിലേക്ക് പുഴയില്‍ നീന്തിയ പരിചയം വച്ച്‌ സോളമന്‍ എടുത്തുചാടിയത്. ഫയര്‍ഫോഴ്സും വള്ളക്കാരും ചേര്‍ന്ന് ഇരുവരെയും കരയ്‌ക്കെത്തിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ വളരെ അപകടാവസ്ഥയിലായിരുന്നയാള്‍ സുഖം പ്രാപിച്ചതോടെ അവിടെ നിന്നും നാട്ടിലേയ്ക്കു തിരിച്ച സോളമനെ തേടി അഭിനന്ദന പ്രവാഹമാണ്. ഞായറാഴ്ച രയരോത്ത് നടക്കുന്ന ഗ്രാമസഭയില്‍ സോളമന്‍ ജന്മനാടിന്റ പൗരസ്വീകരണം ഏറ്റുവാങ്ങും.രയരോം പുഴയില്‍ നീന്തിയുള്ള പരിചയമാണ് സോളമനെ അതിസാഹസികതയ്ക്ക് പ്രേരിപ്പിച്ചത്.

മൂലോത്തുംകുന്നിലെ കുറുപ്പംപറമ്പിൽ അപ്പച്ചന്‍ ​-ബസിനി ദമ്പതികളുടെ മകനായ സോളമന്‍ മംഗളൂരുവില്‍ ഫിസിയോതെറാപ്പിയില്‍ ഇന്റേണല്‍ഷിപ്പ് ചെയ്യുകയാണ്. സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കൊല്ലത്തെത്തിയത്. വിവാഹശേഷം മറ്റൊരു സുഹൃത്തിനെ കാണുവാനായി കൊട്ടിയത്തേയ്ക്ക് പോകുംവഴിയാണ് അപകടം കാണുകയുണ്ടായത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha