പേരാവൂർ താലൂക്കാസ്പത്രി കെട്ടിട ശിലാസ്ഥാപനം തിങ്കളാഴ്ച - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 21 February 2021

പേരാവൂർ താലൂക്കാസ്പത്രി കെട്ടിട ശിലാസ്ഥാപനം തിങ്കളാഴ്ച


 

പേരാവൂർ: താലൂക്കാസ്പത്രി ബഹുനിലകെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം തിങ്കളാഴ്ച രാവിലെ 10.30ന് മന്ത്രി കെ.കെ.ശൈലജ ടീച്ചർ നിർവഹിക്കും.സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും.കെ.സുധാകരൻ എം.പി മുഖ്യാതിഥിയാവും.ജനപ്രതിനിധികൾ,വ്യാപാര,സാമൂഹ്യ,ആരോഗ്യ രംഗത്തെ പ്രമുഖർ സംബന്ധിക്കും.

സംസ്ഥാന സർക്കാർ കിഫ്ബിയിലുൾപ്പെടുത്തി 52 കോടി രൂപയുടെ നിർമ്മാണമാണ് അനുവദിച്ചത്.ആറുനില കെട്ടിടത്തിന്റെ മൂന്ന് നിലകളാണ് ഒന്നാം ഘട്ടത്തിൽ നിർമ്മിക്കുന്നത്.2022 ആഗസ്‌തോടെ ഒന്നാം ഘട്ടനിർമ്മാണം പൂർത്തിയാവും.

ഒ.പി,ഐ.പി,ഗൈനക്കോളജി,ഓർത്തോ സർജറി,ജനറൽ സർജറി,ഇ.എൻ.ടി സർജറി,പീഡിയാട്രിക് ഡിപാർട്ട്‌മെന്റ്,ലേബർ റൂം,ഓപ്പറേഷൻ തിയേറ്റർ,ഡന്റൽ യൂനിറ്റ്,അത്യാധുനിക ഫാർമസി,സ്‌കാനിംഗ് സെന്റർ,ഡയാലിസിസ് യൂണിറ്റ്,പോസ്റ്റുമോർട്ടം തിയേറ്റർ എന്നിവയാണ് ഒന്നാംഘട്ടത്തിൽ പൂർത്തിയാക്കുക.

പത്രസമ്മേളനത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ,ആസ്പത്രി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog