ആലക്കോട്-ഒറ്റത്തൈ-കാപ്പിമല റോഡ് തകർന്നു; ദുരിതത്തിലായി നാട്ടുകാർ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoആലക്കോട് : കൂടിയേറ്റ പ്രദേശങ്ങളിലെ ആളുകളുടെ ആശ്രയമായ ആലക്കോട്-ഒറ്റത്തൈ-കാപ്പിമല റോഡ് തകർന്നു.

റോഡ് നിറയെ കുഴികളാണിപ്പോൾ. ഇരുചക്രവാഹനങ്ങൾ പോലും ഓടിക്കാനാവുന്നില്ല. ഓട്ടോ-ടാക്സികൾ അമിതനിരക്ക് ഈടാക്കിയാണ് അത്യാവശ്യ സർവീസുകൾ നടത്തുന്നത്. വാഹനങ്ങൾ പലതും ആലക്കോട് പാലത്തിന് സമീപത്തുനിന്ന് തിരിഞ്ഞ് മോറാനി-ഫർലോംകര വഴിയാണ് ഓടുന്നത്.

ഇതുമൂലം നാട്ടുകാർക്ക് ആലക്കോട്-കാപ്പിമല റോഡ് സൗകര്യമില്ലാതാകുന്നു. ഇതുവഴിയുള്ള സ്വകാര്യ ബസുകൾ മിക്കതും ഓട്ടം നിർത്തി. കെ.എസ്.ആർ.ടി.സി.യാകട്ടെ രാവിലെയും വൈകിട്ടും ഓരോ സർവീസ് മാത്രമാണ് നടത്തുന്നത്.

റോഡ് തകർച്ച കാരണം കപ്പ, വാഴ, പച്ചക്കറികൾ തുടങ്ങിയ കാർഷികോത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ കർഷകർ ബുദ്ധിമുട്ടുന്നു.

വർഷങ്ങളായി റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. പൈതൽമലയിലേക്ക് വിനോദസഞ്ചാരികൾ പോകുന്ന വഴി കൂടിയാണിത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha