മാലൂർ:തൃക്കടാരിപ്പൊയിൽ-പേരാവൂർ റോഡ് മെക്കാഡം ടാറിങ് നവീകരണ ജോലി തുടങ്ങി. റോഡ് ടെൻഡറായിട്ട് പണി തുടങ്ങാത്തതിൽ പ്രതിഷേധം ഉണ്ടായിരുന്നു. 11 കിലോമീറ്റർ ദൂരമുള്ള റോഡിൽ 10 കോടി രൂപ ചെലവിലാണ് മൊക്കാഡം ടാറിങ് നടത്തുന്നത്. നബാർഡ് പദ്ധതിയിലാണ് തുക അനുവദിച്ചത്.
റോഡിൽ കോൺക്രീറ്റ് ദ്രവിച്ച് തകരാറിലായ പുഴാരി പാലം, വേരുമടക്കി കലുങ്ക് തുടങ്ങിയവ പുതുക്കിപ്പണിയും. പാലം പുതുക്കിപ്പണിയുന്നതിനാൽ വാഹനങ്ങൾ വഴിതിരിച്ചുവിട്ടാണ് ജോലികൾ നടക്കുന്നത്.
പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ പി.പി. സജീവന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം നവീകരണ പ്രവൃത്തി നടക്കുന്ന റോഡ് പരിശോധിച്ചു.
എ.ആർ.എം. കൺസ്ട്രക്ഷൻ കമ്പനിയാണ് റോഡ് നവീകരണ പ്രവൃത്തി കരാർ ഏറ്റെടുത്തിരിക്കുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു