പോക്സോ കേസിലെ പ്രതിക്ക് കെയര്‍ടേക്കറായി ജോലി നല്‍കിയ നടപടി റദ്ദ് ചെയ്തു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 7 February 2021

പോക്സോ കേസിലെ പ്രതിക്ക് കെയര്‍ടേക്കറായി ജോലി നല്‍കിയ നടപടി റദ്ദ് ചെയ്തു

കണ്ണൂര്‍: സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകള്‍ വന്നു പോകുന്ന നഗരഹൃദയത്തിലെ ശ്രീ നാരായണ പാര്‍ക്കില്‍ പോക്സോ കേസിലെ പ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കെയര്‍ ടേക്കറായി നിയമിച്ചത് വിവാദമായി.

ഇതേ തുടര്‍ന്ന്പോ​ക്സോ കേ​സി​ലെ പ്ര​തി​ക്ക് പാ​ര്‍​ക്കി​ല്‍ കെ​യ​ര്‍​ടേ​ക്ക​റാ​യി നി​യ​മ​നം ന​ല്‍​കി​യത് റദ്ദാക്കാന്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഒ.മോഹനന്‍ സെക്രട്ടറിക്ക് രേഖാമൂലം നിര്‍ദ്ദേശം നല്‍കി.ഇതനുസരിച്ച്‌ സെക്രട്ടറി ശനിയാഴ്ച്ച വൈകുന്നേരം തന്നെ ഇയാളെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു.


കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിലും യു.ഡി.എഫിലും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.പോക്സോ കേസിലെ പ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെയാണ് ശ്രീ നാരായണ പാര്‍ക്ക് കെയര്‍ടേക്കര്‍ ജോലിയില്‍ നിന്നും ഒഴിവാക്കിയത്.യു​ഡി​എ​ഫി​ലെ ഒ​രു കൗ​ണ്‍​സി​ല​റു​ടെ ശി​പാ​ര്‍​ശ​യോ​ടെ​യാ​ണ് ഇയാള്‍ക്ക് നിയമനം നല്‍കിയത്.

കണ്ണൂര്‍പ​ള്ളി​യാം​മൂ​ല സ്വ​ദേ​ശി​യാ​യ പ്രഷീലിനെയാണ് ശ്രീ​നാ​രാ​യ​ണ പാ​ര്‍​ക്കി​ല്‍ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ല്‍ കെ​യ​ര്‍​ടേ​ക്ക​റാ​യി നി​യ​മി​ച്ച​ത്.
2016 ജൂ​ണ്‍ ഒ​ന്പ​തി​ന് ജി​ല്ലാ ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​വ​ച്ച്‌ പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ള്‍. അ​റ​സ്റ്റി​ലാ​യി റി​മാ​ന്‍​ഡി​ലാ​യ പ്ര​തി പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി. കേ​സി​ല്‍ വി​ചാ​ര​ണ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മെ​ത്തു​ന്ന പാ​ര്‍​ക്കി​ല്‍ ഇ​ത്ത​ര​മൊ​രാ​ളെ നി​യ​മി​ച്ച​ത് കോ​ര്‍​പ​റേ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള വ​ന്‍ വീ​ഴ്ച​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog