പയ്യന്നൂരിൽ വീടിൻ്റെ വാതിൽ തകർത്ത് കവർച്ചാ ശ്രമം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണശ്രമം. പയ്യന്നൂര്‍ കാര അങ്കണവാടിക്ക് സമീപത്തെ വി.പി ഉഷാകുമാരിയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. വീടിന്റെ മുന്‍വശത്തെ വാതില്‍ കമ്പിപ്പാരകൊണ്ട് കുത്തിത്തുറന്ന് മോഷ്ടാവ് അകത്ത് കയറിയെങ്കിലും ശബ്ദം കേട്ട് അയല്‍വാസി വീടിന്റെ പുറത്തെ ലൈറ്റിട്ടപ്പോള്‍ മോഷ്ടാവ് ഇറങ്ങിയോടുകയായിരുന്നു. തനിച്ച് താമസിക്കുന്നതിനാല്‍ ഉഷാകുമാരി രാത്രിയില്‍ തൊട്ടടുത്തുള്ള സഹോദരന്‍ സുരേഷിന്റെ വീട്ടിലാണ് താമസം. ഭര്‍ത്താവ് മുരളീധരന്‍ വിദേശത്തും മക്കള്‍ ഗള്‍ഫിലും അമേരിക്കയിലുമാണ്. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha