കൊവിഡ് വ്യാപനം; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നാല് സംസ്ഥാനങ്ങളിലേക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





 കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നാല് സംസ്ഥാനങ്ങളിലേക്ക് വിലക്കേര്‍പ്പെടുത്തി. കര്‍ണാടക, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ മാത്രം അതിര്‍ത്തി കടന്നാല്‍ മതിയെന്നാണ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പ്.

ആര്‍ടിപിസിആര്‍ പരിശോധനാഫലം നെഗറ്റീവായവരെ മാത്രമേ മംഗളൂരുവിലേക്ക് കടത്തിവിടു എന്ന് ദക്ഷിണ കന്നഡ അധികൃതര്‍ ഇതിനോടകം അറിയിപ്പ് നല്‍കിയിട്ടുണ്ട്. 


കേരളം, ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് മഹാരാഷ്ട്രയില്‍ പോകണമെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് കൈയ്യില്‍ കരുതണം. കര്‍ണാടകയിലേക്കും മണിപ്പൂരിലേക്കും കടക്കണമെങ്കിലും നെഗറ്റീസ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം. ഒഡിഷയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന 55 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും എത്തിയാലുടന്‍ കൊവിഡ് പരിശോധന നടത്തണമെന്നാണ് നിര്‍ദേശം.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha