തലശ്ശേരി-വളവുപാറ റോഡ് നവീകരണം; കരാർ വ്യവസ്ഥകൾ പാലിച്ചില്ലെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 
ഇരിട്ടി: തലശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ നിർമ്മാണ പ്രവൃത്തിയിൽ വ്യവസ്ഥകൾ പാലിച്ചില്ലെന്നുള്ള പരാതിയിൽ കെ.എസ്.ടി.പിക്കെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി. ഇരിട്ടി ടൗൺ സൗന്ദര്യവത്ക്കരണ പ്രവൃത്തി പൂർണ്ണമായും നടപ്പാക്കിയില്ലെന്ന പരാതിയിലാണ് അന്വേഷണം.

ടൗൺ റോഡുകൾ വീതികൂട്ടിയപ്പോൾ അധികമായി ലഭിച്ച സ്ഥലം പ്രയോജനപ്പെടുത്തുന്ന രീതിയിൽ നടപ്പാത നിർമ്മിക്കാനായിരുന്നു തീരുമാനം.നഗരത്തിൽ കൈവരികൾ സ്ഥാപിക്കുന്ന പ്രവൃത്തി നേരത്തെ പൂർത്തിയായിരുന്നു. എന്നാൽ ചില സ്ഥാപനങ്ങൾക്ക് മുന്നിൽ മാസങ്ങൾ കഴിഞ്ഞിട്ടും കൈവരികൾ സ്ഥാപിക്കാത്തതാണ് ആരോപണത്തിനിടയാക്കിയത്. ഇതിനേ തുടർന്ന് ഇരിട്ടി നഗരസഭ ചെയർപേഴ്‌സൻ കെ.ശ്രീലതയുയെും ഇരിട്ടി പ്രിൻസിപ്പൾ എസ്.ഐ.ദിനേശൻ കൊതേരിയുടെയും കെ.എസ്.ടി.പി. ഉദ്യേഗസ്ഥരുടെയും നേതൃത്വത്തിൽ പരിശോധന നടത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha