പാനൂർ പൊയിലൂരിൽ ക്വാറിക്കെതിരെ സമരം, സമരത്തിനെതിരെ ലാത്തിചാർജ്ജ്, ഉച്ചക്ക് രണ്ട് മണി മുതൽ പാനൂരിൽ ഹർത്താലിന് ആഹ്വാനം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 February 2021

പാനൂർ പൊയിലൂരിൽ ക്വാറിക്കെതിരെ സമരം, സമരത്തിനെതിരെ ലാത്തിചാർജ്ജ്, ഉച്ചക്ക് രണ്ട് മണി മുതൽ പാനൂരിൽ ഹർത്താലിന് ആഹ്വാനം

പാനൂർ പൊയിലൂരിൽ ക്വാറിക്കെതിരെ നാട്ടുകാർ ; പോലീസ് ലാത്തിവീശി, സംഘർഷം. ഉച്ചക്ക് ശേഷം പാനൂരിൽ ഹർത്താൽ 

പാനൂർ: പൊയിലൂർ ക്വാറിക്കെതിരെ നാട്ടുകാരുടെ സമരം. പോലീസ് ബലം പ്രയോഗിക്കുന്നു. പ്രദേശത്ത് സംഘർഷാവസ്ഥ. പൊയിലൂർ വെങ്ങത്തോട്ടിൽ പുതുതായി ആരംഭിച്ച ക്വാറിക്കെതിരെയാണ് നാട്ടുകാർ കുടിൽ കെട്ടി സമരം ആരംഭിച്ചത്. സമരത്തിനെതിരെ ക്വാറി മുതലാളി ഹൈക്കോടതിയിൽ നിന്ന് അനുമതിപത്രം വാങ്ങിയിട്ടുണ്ട്.
.ഹൈക്കോടതി നിർദ്ദേശം നടപ്പിലാക്കുമെന്നാണ് പോലീസ് പറയുന്നത്. റോഡിൽ കുത്തിയിരുന്ന് മാർഗ്ഗതടസം സൃഷ്ടിച്ച സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കിയതാണ് സംഘർഷം ഉണ്ടാക്കിയത്. സ്ത്രീകൾ ഉൾപ്പെടെ നിരവധി ആളുകൾ സ്ഥലത്തുണ്ട്. കൊളവല്ലൂർ സി.ഐയുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും സ്ഥലത്തുണ്ട്.ബി.ജെ.പി സംസ്ഥാന കമ്മറ്റിയംഗം പി.സത്യപ്രകാശ് ഉദ്ഘാടനം ചെയ്തത്.ബി.ജെ.പി- ആർ എസ് എസ് നേതാക്കളായ വി.പി.സുരേന്ദ്രൻ, മനോജ് പൊയിലൂർ, വി.പ്രമോദ് തുടങ്ങിയവരാണ് നേതൃത്വത്തിലുള്ളത്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog