നെൽക്കൃഷിയിലെ നൂതനരീതിയായ നെൻമേനി ചിറ്റുണ്ട ഉപയോഗിച്ചുള്ള കൃഷിക്ക് കാരച്ചാൽ ആറുമാട്ട് പാടശേഖരത്തിൽ തുടക്കമായി. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 5 February 2021

നെൽക്കൃഷിയിലെ നൂതനരീതിയായ നെൻമേനി ചിറ്റുണ്ട ഉപയോഗിച്ചുള്ള കൃഷിക്ക് കാരച്ചാൽ ആറുമാട്ട് പാടശേഖരത്തിൽ തുടക്കമായി.
 

അമ്പലവയൽ: നെൽക്കൃഷിയിലെ നൂതനരീതിയായ നെൻമേനി ചിറ്റുണ്ട ഉപയോഗിച്ചുള്ള കൃഷിക്ക് കാരച്ചാൽ ആറുമാട്ട് പാടശേഖരത്തിൽ തുടക്കമായി.ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് രണ്ടരയേക്കർ സ്ഥലത്ത് കൃഷിയിറക്കുന്നത്. കഴിഞ്ഞതവണത്തെ പരീക്ഷണം വിജയമായതോടെയാണ് ഇക്കുറി കൂടുതൽ സ്ഥലത്ത് ഈ രീതി പരീക്ഷിക്കുന്നത്.

വളക്കൂട്ടകൾ ചേർത്ത് ചാണകവറളിയിൽ പാകിയ നെൽവിത്തുകൾ മുളപ്പിച്ച് പാടത്ത് വിതയ്ക്കുന്ന രീതിയാണ് ​നെൻമേനി ചിറ്റുണ്ട. അമ്പലവയൽ മാളിക സ്വദേശിയായ അജി തോമസ് വികസിപ്പിച്ചെടുത്ത ഈ കൃഷിരീതി രണ്ടാംതവണയാണ് ഈ വയലിൽ പരീക്ഷിക്കുന്നത്. കഴിഞ്ഞവർഷം പ്രതീക്ഷിച്ചതിലും കൂടുതൽ വിളവ് ലഭിച്ചതോടെ ഇക്കുറി രണ്ടരയേക്കറിലേക്ക് കൃഷി വ്യാപിപ്പിച്ചു.നെൽക്കൃഷിയിലേക്ക് കൂടുതൽപേരെ ആകർഷിക്കാനും ആധുനികരീതികൾ പരിചയപ്പെടുത്താനുമാണ് നടീൽദിനം നാടറിയിച്ച് നടത്തിയതെന്ന് അജി തോമസ് പറഞ്ഞു.

ആറുമാട് പാടശേഖരത്തിലെ കർഷകരായ അതിരമ്പുഴയിൽ ബേബി, അതിരമ്പുഴയിൽ പൗലോസ് എന്നിവരുടെ വയലിലാണ് കൃഷി. മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബേബി വർഗീസ് ആദ്യ വിത്തെറിഞ്ഞ് ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് ടി.ഡി. ശ്രീദേവി, എം.എൻ. രാജേഷ്, കൃഷിവിജ്ഞാനകേന്ദ്രം മുൻ മേധാവി ഡോ. എ. രാധമ്മപിള്ള തുടങ്ങിയവർ പങ്കെടുത്തു.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog