കണ്ണൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരണപെട്ടു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂര്‍ : കണ്ണൂര്‍ കുറുവ കടലായി സ്വദേശി സുനില്‍ കുഴിപള്ളി ( 50 ) ഹൃദയാഘാതം മൂലം റിയാദിലെ ശുമേസി ആശുപത്രിയില്‍ വെച്ച്‌ മരണപെട്ടു. ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. റിയാദിലെ കണ്ണൂര്‍ ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ കിയോസ്‌ മെമ്പറും റിയാദിലെ റൊസാന ഡ്രൈനട്‌സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.
പിതാവ് : പരേതനായ പവിത്രന്‍ കൂക്കിരി ,അമ്മ : ദമയന്തി കുഴിപള്ളി, ഭാര്യ : രശ്മി , മക്കള്‍ : ആര്‍ജിത് , അനാമിക , സഹോദരങ്ങള്‍ : സുജിത് , സുമേഷ് , സീന

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ കിയോസ്‌ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നവാസ് കണ്ണൂരിന്റെ പേരില്‍ കുടുംബത്തിന്റെ സമ്മതപത്രം എത്തിക്കുകയും , റൊസാന കമ്പനി അധികൃതരുടെ സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.
ഫെബ്രവരി 12 വെള്ളിയാഴ്ച രാത്രി റിയാദ് കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ കോഴിക്കോട് എത്തിച്ച്‌ ശനിയാഴ്ച കാലത്ത് പയ്യാമ്പലം ശ്മശാനത്തില്‍ സംസ്കരചടങ്ങുകള്‍ നടക്കും .മുജീബ് ജനത , കിയോസ്‌ കണ്‍വീനര്‍ അനില്‍ ചിറക്കല്‍ , ഷൈജു പച്ച എന്നിവര്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തുണ്ടായിരുന്നു ,
കിയോസ്‌ അംഗം സുനില്‍ കുഴിപള്ളിയുടെ ആകസ്മിക വേര്‍പാടില്‍ കിയോസ്‌ റിയാദ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha