നാഷണൽ ലെവൽ ഐഎഎസ് ടാലന്റ് ഹണ്ട് സ്കോളർഷിപ്പ് എക്സാം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 4 February 2021

നാഷണൽ ലെവൽ ഐഎഎസ് ടാലന്റ് ഹണ്ട് സ്കോളർഷിപ്പ് എക്സാം
പയ്യാവൂർ: ഇന്ത്യയിലെ ഏറ്റവും വലിയ ഐഎഎസ്,  യുപിഎസ് സി, കെഎഎസ്,  പിഎസ് സി  പരിശീലന നെറ്റ്  വർക്കായ എഎൽഎസ് ഐഎഎസ്   ന്യൂഡൽഹി ഫെബ്രുവരി 7ന് 3 മണി മുതൽ 4 മണി വരെ നാഷണൽ ലെവൽ ഓൺലൈൻ ഐഎഎസ് ടാലന്റ് ഹണ്ട് എക്സാം നടത്തുന്നു.ഈ സ്കോളർഷിപ്പ്   പരീക്ഷയിൽ മികച്ച വിജയം നേടുന്നവർക്ക്  എഎൽഎസ് ഐഎഎസിന്റെ 85 ലധികം സെന്ററുകളിൽ  ഫെബ്രുവരി 8 ന് തുടങ്ങുന്ന പുതിയ ബാച്ചിൽ ഫെബ്രുവരി 14 വരെ സിവിൽ സർവ്വീസ് പരിശീലനത്തിന് 100% മുതൽ 30% വരെ ട്യൂഷൻ ഫീസിൽ ഇളവ് നല്കുന്നു.എൻ സി ഇ ആർ ടി ടെക്സ്റ്റ് ബുക്സ് VI  -XII, കറന്റ് അഫയേഴ്സ്, ജനറൽ നോളഡ്ജ് എന്നിവയിൽ നിന്ന് 50 മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റ്യൻസ് ആണ് ഉണ്ടാവുക. നെഗറ്റീവ് മാർക്ക് ഉണ്ടാകും. സമയം 1 മണിക്കൂർ.കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ വിദ്യാർത്ഥികൾക്ക് കണ്ണൂർ ജില്ലയിലെ  എഎൽഎസ് ഐഎഎസിന്റെ ഏക അംഗീകൃത പരിശീലന കേന്ദ്രമായ ചെമ്പേരി വിമൽ ജ്യോതി  എൻജിനീയറിംഗ് കോളേജ് സെൻട്രൽ ലൈബ്രറിയിൽ പ്രവർത്തിക്കുന്ന സിവിൽ സർവ്വീസ് അക്കാദമിയിലോ https://als.viewpage.co/NITSE-2021-22 എന്ന ലിങ്കിലോ പരീക്ഷയ്ക്ക് ഫെബ്രുവരി 5ന്  വൈകുന്നേരം 6മണി വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ ഫീസില്ല. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയുള്ളവർക്കും അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഹോസ്റ്റൽ സൗകര്യം കാമ്പസിൽ ലഭ്യമാണ്.ഫോൺ : 9946 789 490.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog