അധ്യാപകർക്കായി രചനാ മത്സരം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

അധ്യാപകർക്കായി രചനാ മത്സരം



ഇരിക്കൂർ: പെരുവളത്തു പറമ്പ് റഹ്മാനിയ സ്ക്കൂൾ അധ്യാപികയായിരുന്ന കെ. വസന്തകുമാരിയുടെ സ്മരണാർഥം ചേടിച്ചേരി പ്രിയദർശിനി യുവക് സെന്റർ ആൻഡ് ദർശനഗ്രന്ഥാലയം ഇരിക്കൂർ ഉപജില്ലയിലെ വിദ്യാലയങ്ങളിലെ അധ്യാപകർക്കായി മത്സരം നടത്തും.

കഥ, കവിത, പ്രബന്ധം എന്നീ ഇനങ്ങളിൽ കൃഷി, വയലുകൾക്കപ്പുറം, ഡിജിറ്റൽ കാല വായന ,അധ്യാപക സമൂഹത്തിലെ സാധ്യതകളും വെല്ലുവിളികളും എന്നീ വിഷയാടിസ്ഥാനത്തിലാണ് മത്സരങ്ങൾ.
ഓരോ ഇനത്തിലും ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർക്ക് ക്യാഷ് പ്രൈസും ട്രോഫിയും നൽകും. രചനകൾ 25 ന് മുമ്പായി ഗ്രന്ഥാലയത്തിൽ എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha