പാമ്പ് കടിയേറ്റ് മരിച്ച വിദ്യാർഥിനിയുടെ വീട്ടുമുറ്റത്ത് വീണ്ടും പാമ്പിനെ കണ്ടതിനെ തുടർന്ന് നാട്ടുകാർ പരിസരത്തെ കാട് വെട്ടി വൃത്തിയാക്കി കനിവ് കൂട്ടായ്മ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




മട്ടന്നൂർ: പാമ്പ് കടിയേറ്റ് മരിച്ച വിദ്യാർഥിനിയുടെ വീട്ടുമുറ്റത്ത് വീണ്ടും പാമ്പിനെ കണ്ടതിനെ തുടർന്ന് നാട്ടുകാർ പരിസരത്തെ കാട് വെട്ടി നീക്കി. വെമ്പടി റോഡിൽ സഫീറയുടെ 7 വയസുള്ള മകൾ അയാ ഹംദയാണ് ഒരാഴ്ച മുൻ‍പ് വീട്ടു പരിസരത്ത് നിന്ന് പാമ്പിന്റെ കടിയേറ്റ് മരിച്ചത്.
നാട്ടുകാർ മുൻകൈ എടുത്താണ് കാട് മൂടിയ സ്ഥലം വൃത്തിയാക്കിയത്. നാട്ടുകാർ വാട്സാപ് ഗ്രൂപ്പ് വഴി സമാഹരിച്ച തുക കൊണ്ട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചും കാടുനീക്കി . വെമ്പടി ‘കനിവ്’ വാട്സാപ് കൂട്ടായ്മയിലെ സി.പി.ഹാരിസ്, റിഷാദ്, ടി.എം.ശിഹാബ്, അസ്ബീർ, പി ആഷിഖ്, നിസാർ പുന്നാട്, ഷഫീർ മൗലവി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കാട് നീക്കം ചെയ്യാനുള്ള പ്രവൃത്തി നടത്തിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha