എൻ.സി.പിക്ക് സീറ്റ് കുറഞ്ഞേക്കും; കാപ്പൻ പോയതോടെ വിലപേശൽ ശക്തി കുറഞ്ഞെന്ന് ശശീന്ദ്രൻ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 27 February 2021

എൻ.സി.പിക്ക് സീറ്റ് കുറഞ്ഞേക്കും; കാപ്പൻ പോയതോടെ വിലപേശൽ ശക്തി കുറഞ്ഞെന്ന് ശശീന്ദ്രൻ
എന്‍.സി.പിയുടെ സീറ്റുകൾ കുറയുമെന്ന സൂചന നൽകി മന്ത്രി എ.കെ ശശീന്ദ്രൻ. മാണി സി.കാപ്പൻ പാർട്ടി വിട്ടത് എന്‍.സി.പിയുടെ വിലപേശൽ ശക്തി കുറച്ചു. കഴിഞ്ഞ തവണ മത്സരിച്ച 4 സീറ്റിൽ കുറയാനുള്ള സാധ്യത തള്ളാനാവില്ല. മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്നും പുതുമുഖം വേണമെന്ന പാർട്ടിയിലുയർന്ന അഭിപ്രായം സ്വാഭാവികമാണെന്നും ശശീന്ദ്രൻ പറഞ്ഞു.

ഏപ്രില്‍ ആറിനാണ് കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 2നാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണ്ണയം അതിവേഗം പൂര്‍ത്തിയാക്കേണ്ടി വരുമെന്ന് മുന്നണികള്‍ കണക്ക് കൂട്ടുന്നുണ്ട്. ഇടത് മുന്നണിയുടെ രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ നാളെയോ മറ്റെന്നാളോ ആരംഭിക്കും. ബുധനാഴ്ചയോടെയെങ്കിലും സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് മുന്നണിയുടെ ആലോചന.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog