ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിക്കണം; ട്വിറ്ററിന് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 11 February 2021

ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിക്കണം; ട്വിറ്ററിന് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് 

അക്കൗണ്ടുകള്‍ റദ്ദാക്കാത്തതിനാല്‍ ട്വിറ്ററിനെ അതൃപ്തി അറിയിച്ച്‌ കേന്ദ്രം. നിര്‍ദേശം പിന്തുടരാത്തതിനാലാണ് സമൂഹ മാധ്യമത്തെ കേന്ദ്രം അതൃപ്തി അറിയിച്ചത്. ഇതേ തുടര്‍ന്ന് കമ്പനിക്ക് കേന്ദ്ര ഐടി സെക്രട്ടറി മുന്നറിയിപ്പും നല്‍കി. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ട്വിറ്റര്‍ സ്വന്തം നിയമങ്ങളേക്കാള്‍ രാജ്യത്തെ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും വിശദീകരണം.

കേന്ദ്രം നിര്‍ദേശിച്ച മുഴുവന്‍ അക്കൗണ്ടുകളും ഉടന്‍ റദ്ദാക്കണമെന്നും ഐടി സെക്രട്ടറി. കര്‍ഷക വംശഹത്യയെന്ന ഹാഷ്ടാഗിന്റെ ഉപയോഗം അഭിപ്രായ സ്വാതന്ത്യമോ മാധ്യമ സ്വാതന്ത്ര്യമോ അല്ല. ട്വിറ്റര്‍ പ്രതിനിധികളുമായുള്ള ഓണ്‍ലൈന്‍ കൂടിക്കാഴ്ചയിലാണ് ഐടി സെക്രട്ടറി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.


അതേസമയം ട്വിറ്റര്‍ പ്രതിനിധികള്‍ ഐടി സെക്രട്ടറിക്ക് മറുപടി നല്‍കി. ഇന്ത്യയില്‍ പ്രവര്‍ത്തനം തുടരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും നിയമങ്ങളെ ബഹുമാനിക്കുന്നുവെന്നും ട്വിറ്റര്‍ പ്രതിനിധികള്‍ പറഞ്ഞു.No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog