ചമതച്ചാൽ-തിരൂർ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഉദ്ഘാടനം ഇന്ന് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 24 February 2021

ചമതച്ചാൽ-തിരൂർ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഉദ്ഘാടനം ഇന്ന്ശ്രീകണ്ഠപുരം : മലയോര മേഖലയിലെ കാർഷിക ജലസേചനത്തിനും യാത്രാസൗകര്യത്തിനുമായി നിർമിച്ച ചമതച്ചാൽ-തിരൂർ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഉദ്ഘാടനം ബുധനാഴ്ച നടക്കും. വൈകീട്ട് മൂന്നിന് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ഇ.പി.ജയരാജൻ അധ്യക്ഷനാകും.

ഒന്നര വർഷം മുൻപ് ട്രയൽ പരിശോധനയടക്കം പൂർത്തിയാക്കി റെഗുലേറ്റർ ബ്രിഡ്ജിന്റെ പ്രവർത്തനം തുടങ്ങിയിരുന്നു. പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയും ചെയ്തിരുന്നെങ്കിലും ഔദ്യോഗിക ഉദ്ഘാടനം നടത്തിയിരുന്നില്ല. പണി പൂർത്തിയായിട്ടും ഉദ്ഘാടനം നടത്താത്തതിനെതിരേ രാഷ്ട്രീയ പാർട്ടികളും സമരങ്ങൾ നടത്തിയിരുന്നു. എന്നാൽ എന്തുകൊണ്ടാണ് ഉദ്ഘാടനം വൈകുന്നതെന്നതിനെക്കുറിച്ച് അധികൃതർക്കും വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല.

പയ്യാവൂർ, പടിയൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് ചമതച്ചാൽ പുഴയിലാണ് പാലവും റെഗുലേറ്ററും സ്ഥാപിച്ചത്. നബാർഡ് വിഹിതം ഉപയോഗിച്ച് 19 കോടി രൂപ ചെലവിലാണ് നിർമാണം പൂർത്തിയായത്. ചെറുകിട ജലസേചന വിഭാഗത്തിൽപ്പെടുന്ന പദ്ധതിയുടെ നിർമാണച്ചുമതല കാസർകോട് പ്ലാച്ചിക്കര ആസ്ഥാനമായ ഗുഡ് വുഡ് കോൺട്രാക്റ്റ് കമ്പനിക്കായിരുന്നു. 94 മീറ്റർ നീളത്തിൽ രണ്ടുവരിപ്പാലവും റെഗുലേറ്ററും എട്ട് ഷട്ടറുകളുമാണ് നിർമിച്ചത്. കൂടാതെ 320 മീറ്റർ നീളം വരുന്ന അനുബന്ധ റോഡും സ്വിച്ച് റൂം കെട്ടിടവും ഒരുക്കി. ആറ് മീറ്റർ ഉയരത്തിൽ വെള്ളം കെട്ടിനിർത്താനുള്ള സൗകര്യത്തോടെയാണ് ഷട്ടറുകൾ നിർമിച്ചത്. വേനൽക്കാലത്ത് ഷട്ടർ അടച്ചാൽ നുച്ചിയാട് പാലം വരെ ആറു മീറ്റർ ഉയരത്തിൽ വെള്ളം നിറയുമെന്നാണ് വിലയിരുത്തൽ. ഷട്ടർ ഇട്ടുകൊണ്ടുള്ള ട്രയൽ പരിശോധനയും ഒന്നര വർഷം മുൻപ് നടത്തിയിരുന്നു.

ഏകദേശം അഞ്ചു മീറ്റർ ഉയരം വരെ വെള്ളമെത്തിയതോടെ ഷട്ടർ തുറന്നുവിടുകയായിരുന്നു. ആറ് കിലോമീറ്ററോളം പ്രദേശത്ത് ജലസംഭരണം സാധ്യമാകുമെന്ന് അധികൃതർ അറയിച്ചു. പടിയൂർ, പയ്യാവൂർ പഞ്ചായത്തുകളിലെ കർഷകർക്ക് കാർഷിക ജലസേചനവും ഈ പദ്ധതി വഴി ലക്ഷ്യമാക്കുന്നുണ്ട്.

ചമതച്ചാൽ, തിരൂർ പ്രദേശങ്ങളെ ബന്ധപ്പെടുത്തിയാണ് പാലം നിർമിക്കുന്നത്. തിരൂർ, കൊശവൻവയൽ, കാഞ്ഞിലേരി, മഞ്ഞാങ്കരി നിവാസികൾക്ക് മലയോര ഹൈവേയിലൂടെ ഇരിട്ടി ഭാഗത്തേക്ക് യാത്രചെയ്യാൻ പാലം സഹായിക്കും.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog