കരട് വിജ്ഞാപനം പിൻവലിക്കുക - പനമരം പൗരസമിതി പ്രതിഷേധ പ്രകടനം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo






പനമരം: പരിസ്ഥിതി ലോല മേഖല  കരട് വിജ്ഞാപനത്തിനെതിരെ പനമരം പൗരസമിതിയുടെ നേതൃത്വത്തിൽ പനമരം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. വയനാടൻ ജനതയെ ഒന്നടങ്കം ബാധിക്കുന്ന കരട് വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. വയനാടൻ കർഷകർ പ്രളയം, മണ്ണിടിച്ചിൽ, വിലത്തകർച്ച, കോവിഡ് തുടങ്ങി ദുരിതങ്ങൾ മൂലം കാർഷിക വിളകൾക്ക് വിപണി ലഭിക്കാതെ പ്രയാസപ്പെടുന്ന വേളയിലെ ഇടിത്തീ പോലെ വന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരിനിയമം നടപ്പിലാക്കിയാൽ വരും ദിവസങ്ങളിൽ ബഹുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. എം.ആർ.രാമകൃഷ്ണൻ , കെ.സി.സഹദ്, റസാക്ക്.സി. പച്ചിലക്കാട്, കാദറുകുട്ടി കാര്യാട്ട്, വി.ബി.രാജൻ, ടി. ഖാലിദ്, മൂസ കൂളിവയൽ, എം.ശ്രീജിത്ത്, ഉമ്മർ കേളോത്ത്, നസീർ തിരുവാൾ എന്നിവർ നേതൃത്വം നൽകി.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha