ഡോക്യുമെൻ്ററി ഫിലിമിനുള്ള കേരള ഫോക് ലോർ അക്കാദമി അവാർഡ് കെ.ടി. ബാബുരാജ് ഏറ്റുവാങ്ങി. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 17 February 2021

ഡോക്യുമെൻ്ററി ഫിലിമിനുള്ള കേരള ഫോക് ലോർ അക്കാദമി അവാർഡ് കെ.ടി. ബാബുരാജ് ഏറ്റുവാങ്ങി.


കണ്ണൂർ: ഡോക്യുമെൻ്ററി ഫിലിമിനുള്ള കേരള ഫോക് ലോർ അക്കാദമി അവാർഡ് ടി.വി.രാജേഷ് എം.എൽ.എയിൽ നിന്നും കെ.ടി. ബാബുരാജ് ഏറ്റുവാങ്ങി.ദേവക്കൂത്ത് എന്ന ഡോക്യുമെൻ്ററിക്കായിരുന്നു പുരസ്ക്കാരം.വടക്കൻ കേരളത്തിൽ സ്ത്രീ കെട്ടിയാടുന്ന ഒരേയൊരു തെയ്യം എന്ന നിലയിൽ പ്രശസ്തമായ ദേവക്കൂത്ത് വള്ളിയമ്മക്കൂത്ത് എന്ന നിലയിലും അറിയപ്പെടുന്നു. ഒരേ സമയം തെയ്യത്തിൻ്റെയും കൂത്തിൻ്റെയും സ്വഭാവസവിശേഷതകൾ ഉൾക്കൊള്ളുന്ന കലാരൂപമാണിത്. കെ ടി ബാബുരാജ് രചനയും ഛായയും സംവിധാനവും നിർവ്വഹിച്ച ഇരുപത് മിനുട്ട് ദൈർഘ്യമുള്ള ഈ ഡോക്യുമെൻ്ററി എഡിറ്റ് ചെയ്തിരിക്കുന്നത് വൈഷ്ണവ് കെ.ടി.യാണ്. ആഖ്യാനം കെ.ഒ. ശശിധരൻ.ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ ബാലകൃഷ്ണൻ കൊയ്യാൽ.നിഷാ ബാബുരാജാണ് നിർമ്മാണം. ലാൽഹരയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്.No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog