ആയിരക്കണക്കിന് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ കേരള ബാങ്കിന്റെ നീക്കം; തടയിട്ട് സഹകരണ വകുപ്പ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 11 February 2021

ആയിരക്കണക്കിന് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ കേരള ബാങ്കിന്റെ നീക്കം; തടയിട്ട് സഹകരണ വകുപ്പ്
തിരുവനന്തപുരം: താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കവുമായി കേരള ബാങ്ക്. എന്നാൽ ഈ ശുപാര്‍ശ സഹകരണ വകുപ്പ് മടക്കി. അടിസ്ഥാന നടപടിക്രമങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെയാണ് കേരള ബാങ്ക് ശുപാര്‍ശ സമര്‍പ്പിച്ചതെന്ന കുറിപ്പോടെയാണ് ഫയല്‍ മടക്കിയത്.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഈ സമയത്താണ് ആയിരക്കണക്കിന് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനായിരുന്നു കേരള ബാങ്കിന്റെ നീക്കം. ആയിരത്തിലധികം താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്ന സാമ്ബത്തിക ബാധ്യത പഠിക്കാതെയും സഹകരണ റജിസ്ട്രാറുടെ അംഗീകാരം തേടാതെയുമാണ് വകുപ്പിന് ശുപാര്‍ശ സമര്‍പ്പിച്ചത്. അതിനു പിന്നാലെ അടിസ്ഥാന നടപടിക്രമങ്ങള്‍ പോലും പൂര്‍ത്തിയാക്കിയില്ലെന്ന് സെക്രട്ടറി കേരളബാങ്ക് സിഇഒക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog