ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്‌ ബജറ്റ് അവതരിപ്പിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 20 February 2021

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്‌ ബജറ്റ് അവതരിപ്പിച്ചു

ക്ഷേമ പ്രവർത്തനത്തിലൂന്നി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിൻറെ 2021 22 വർഷത്തെ വാർഷിക ബജറ്റ് വൈസ് പ്രസിഡണ്ട് ലിസി.ഒ.എസ് അവതരിപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ജോർജ്ജ് അധ്യക്ഷനായി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ അബു സ്വാഗതം പറഞ്ഞു .
1.കാർഷിക മേഖലയിൽ കർഷകരെ സഹായിക്കാൻ ബ്ലോക്കിന് കീഴിൽ രൂപീകരിച്ച ആഗ്രോ സർവീസ് സെൻറർ വഴി നടീൽ കൊയ്ത്ത് യന്ത്രങ്ങൾ വാങ്ങി മിതമായ നിരക്കിൽ കർഷകർക്ക് നൽകാനുള്ള പദ്ധതിക്ക് 36 ലക്ഷം രൂപ വകയിരുത്തി. നെൽകർഷകർക്ക് വലിയ സഹായമാകും 2.അംഗൻവാടികൾ ഹൈടെക് ആക്കുന്നതിന് ഭാഗമായി ഈവർഷം ഓരോ പഞ്ചായത്തിലെയും ഒരു അംഗൻവാടി തിരഞ്ഞെടുത്ത് 8 അംഗൻവാടികൾ ഹൈടെക് ആക്കും.എയർകണ്ടീഷൻ സൗകര്യത്തോടു കൂടി എല്ലാവിധ സംവിധാനവും ഒരുക്കാനായി പദ്ധതി രൂപീകരിച്ചിട്ടുണ്ട് .
3.വാർദ്ധക്യത്തിൽ ഒറ്റപ്പെടുന്ന വയോജനങ്ങളെ സഹായിക്കാൻ" സഫലം സായന്തനം " എന്ന പേരിൽ വയോജന സംരക്ഷണ പദ്ധതി തയ്യാറാക്കും ബ്ലോക്ക് പഞ്ചായത്തിലെ വയോജന കേന്ദ്രങ്ങൾ മുഖേനയാണ് വയോജനങ്ങൾക്ക് കൗൺസിലിംഗ് നിയമസഹായവും എല്ലാമാസവും ആരോഗ്യ ചെക്കപ്പും ഉണ്ടാകും. വൃദ്ധ സദനം ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

4പട്ടികജാതി പട്ടികവർഗ്ഗ കോളനികൾ നവീകരിക്കുന്ന പദ്ധതി രൂപീകരിച്ചിട്ടുണ്ട്. ഓരോ വർഷവും 12 കോളനികൾ നവീകരിക്കും പട്ടികജാതി-പട്ടികവർഗ കുടുംബങ്ങളിൽ ആട് കോഴി വിതരണത്തിന് വിപുലമായ പദ്ധതി.
പട്ടികജാതി പട്ടികവർഗ്ഗ കോളനികളിൽ മിനി മാസ്റ്റ് സ്ഥാപിക്കാൻ 16 ലക്ഷം രൂപ വകയിരുത്തി. കോളനികളിൽ നടപ്പാത കോൺക്രീറ്റ് ചെയ്യാൻ 16 ലക്ഷം രൂപ വകയിരുത്തി. ആട്,കോഴി വിതരണത്തിന് 12 ലക്ഷം രൂപ വകയിരുത്തി. 5.ബ്ലോക്ക് തലത്തിൽ 100 യുവതി യുവാക്കളെ പങ്കെടുപ്പിച്ച് ദുരന്തനിവാരണ 
സേന രൂപീകരിച്ച്‌ പരിശീലനം നൽകും. ഐ ബി ആർ ആർ ടി (ഇരിക്കൂർ ബ്ലോക്ക് റാപ്പിഡ് റെസ്പോൺസ് ടീം) എന്നപേരിൽ അറിയപ്പെടും ഉപകരണങ്ങൾ വാങ്ങാനും പരിശീലനം നൽകാനും രണ്ട് ലക്ഷം രൂപ വകയിരുത്തി.
6. ക്യാൻസർ ഡയാലിസിസ് രോഗികൾക്ക് മരുന്ന് നൽകാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മയ്യിൽ സി എച്ച് സി മുഖേനയാണ് മരുന്ന് നൽകുക ഇതിനായി18 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
7. 100 വനിതകൾക്ക് തൊഴിൽ നൽകുന്നതിന് "നെയ്താര" എന്ന പേരിൽ വനിത ഉൽപ്പാദന വിതരണകേന്ദ്രം ആരംഭിക്കും. 8 പഞ്ചായത്തിലും ഇതിൻ്റ യൂനിറ്റ് ആരംഭിച്ച് തൊഴിൽ നൽകും. ഭിന്നശേഷിക്കാരയവർക്ക് ഈ കേന്ദ്രം വഴി പരിശീലനം നൽകും.
8.ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് ആധുനിക ഉപകരണങ്ങൾ നൽകാൻ 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട് 
9.യുവജന  സ്പോർട്സ് ക്ലബ്ബുകൾക്ക് കായിക ഉപകരണങ്ങൾ വാങ്ങി നൽകാൻ തുക വകയിരുത്തും. നല്ല നിലയിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകളാണ് കായിക ഉപകരണങ്ങൾ വാങ്ങി നൽകുക

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog